വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsഒയാസിസ് ബാഡ്മിന്റൺ അക്കാദമി വയനാട്ടിലെ ദുരിതബാധിതർക്കായി സംഘടിപ്പിച്ച
ബാഡ്മിന്റൺ ടൂർണമെന്റിൽനിന്ന്
മസ്കത്ത്: വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ഒമാനിലെ പ്രമുഖ ബാഡ്മിന്റൺ പരിശീലന കേന്ദ്രമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ടീം അസൈബയുമായി ചേർന്ന് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ നിരവധിയാളുകൾ പങ്കാളികളായി. ഗാലയിലുള്ള അക്കാദമിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് കെ.കെ. സുനിൽ കുമാർ, സാമൂഹിക പ്രവർത്തകർ റിയാസ് അമ്പലവൻ, ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ചെയർമാൻ യോഗേന്ദ്ര കത്യാർ, മസ്കത്ത് ബാഡ്മിന്റൺ ക്ലബ് ചെയർമാൻ മുഹമ്മദ് എന്നിവർ ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ടീം അസൈബ പ്രസിഡന്റ് ബിപിൻ പാറാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടീം അസൈബ സെക്രട്ടറി ജഗദീഷ് കീരി സ്വാഗതം പറഞ്ഞു. മെൻസ് ഡബിൾസ് എ, ബി, പ്രീമിയർ, വുമൺസ് ഡബിൾസ്, മിക്സഡ് ഡബ്ൾസ്, വെറ്ററൻ ഡബ്ൾസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
മെൻസ് ഡബിൾസ് പ്രീമിയറിൽ അൻടിക സ്യപുത്ര - നിസാർ മുഹമ്മദ് ടീം, മെൻസ് ഡബിൾസ് - എയിൽ അനീസുലാൽ റൂബിലാൽ - പ്രമോദ് ബാലൻ ടീം, മെൻസ് ഡബിൾസ് -പി. ബിയിൽ ഫൈസൽ - താഹ മുഹമ്മദ് ടീം, വനിതകളുടെ ഡബ്ൾസിൽ ബിറ്റ മൻസൂരി - എൽനസ് ഷെർഡൽ ടീം, മിക്സഡ് ഡബിൾസിൽ ബാല - ലക്ഷ്മി അയ്യർ ടീം, വെറ്ററൻ ഡബിൾസിൽ ചന്ദ്രശേഖർ - ജിനേഷ് ടീം ജേതാക്കളായി.
ഷായി ഒമാൻ ആൻഡ് ഇക്കോ ക്ലീൻ ചെയർമാൻ നാസർ അൽ ഹാർത്തി , ഷായി ഗ്ലോബൽ ഹെഡ് ഓഫ് ഓപറേഷൻ പി. നിഹാൽ, ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ചെയർമാൻ യോഗേന്ദ്ര കത്യാർ, റിസാം, മോർണിങ് സ്റ്റാർ ബാഡ്മിന്റൺ ക്ലബ് അംഗം മധു നമ്പ്യാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ടീം അസൈബയിലെ ബിജോയ് പാറാട്ട് എന്നിവർ ചേർന്ന് ജേതാക്കൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശന ഫീസായ അഞ്ചു റിയാൽ, ടൂർണമെന്റ് കാണാനെത്തുന്നവർ നൽകിയ സംഭാവന, സമ്മാനകൂപ്പണുകൾ എന്നിവ ഉൾപ്പടെ ടൂർണമെന്റിൽ നിന്ന് ലഭിച്ച മുഴുവൻ ആദായവും ദുരിതബാധിതർക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

