ആധുനിക സൗകര്യത്തോടെ ബാഡ്മിന്റൺ കോർട്ട് മസ്കത്തിൽ
text_fieldsമസ്കത്ത്: ആധുനികസൗകര്യത്തോടെയുള്ള ബാഡ്മിന്റൺ കോർട്ട് മസ്കത്ത് ഗവർണറേറ്റിലെ ഗാലയിൽ പ്രവർത്തനം തുടങ്ങി. ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ സ്പോർട്സ്, വെൽഫെയർ, ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ ഹിഷാം ബിൻ ജുമാ അൽ സിനാനി, ഒമാനിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് എന്നിവർ മുഖ്യാതിഥികളായി.
ഒമാൻ ബാഡ്മിന്റൺ കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീഫ അൽ മജ്റാഫി, ഒമാൻ ടേബിൾ ടെന്നിസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സജാദ് മുഹമ്മദ് ബാഗിർ അൽ ലവാതി, ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ മർവാൻ ബിൻ ജുമാ ബിൻ അലി അൽ ജുമാ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂപ് ബിജിലി തുടങ്ങിയവരും പങ്കെടുത്തു. സ്പോർട്സ്, റിക്രിയേഷൻ മേഖലയിലെ മുൻനിര വിതരണക്കാരായ എ.എം.എം സ്പോർട്സ് ആണ് ഈ പുതിയ ബാഡ്മിന്റൺ കോർട്ടിന്റെ പ്രധാന പ്രമോട്ടർമാർ. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽനിന്നും മസ്കത്ത് എക്സ്പ്രസ്വേയിൽനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഗാലയിലെ സ്ഥലത്താണ് കോർട്ട്.
ഊർജസ്വലമായ കായിക സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ കോർട്ടെന്ന് അധികൃതർ പറഞ്ഞു. അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ബാഡ്മിന്റൺ കോർട്ടുകളും ടേബിൾ ടെന്നിസ് സൗകര്യവും ഒരുക്കിയിരിക്കുന്നത്. പ്രഫഷനൽ താരങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് സൗകര്യങ്ങളെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 92144925, 97446582, info@ammtc.com

