ഹൃദ്രോഗ വിദഗ്ധരുടെ അന്തർദേശീയ സമ്മേളനം 25ന്
text_fieldsമസ്കത്ത്: ബദർ അൽ സമ ഗ്രൂപ്പ് ഒാഫ് ഹോസ്പിറ്റൽസിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടെ അന്തർ ദേശീയ സമ്മേളനവും ശിൽപശാലയും ‘കാർഡിയോകോൺ 2019’ ഒക്ടോബർ 25ന് ഖുറമിലെ ക്രൗൺപ്ലാസ ഹോട്ടലിൽ നടക്കും. ഡോക്ടർമാരുടെ പ്രഫഷനൽ മികവ് വർധിപ്പിക്കുന്നതിനുള്ള പരിശീലനമായി (സി.പി.ഡി ക്രെഡിറ്റ്സ്) ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡ് അംഗീകാരം നൽകിയ സമ്മേളനം രണ്ടാം തവണയാണ് നടക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുേമ്പാശ്ശേരി ചാപ്റ്ററുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഒമാനിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധരും ഹൃദയ ശസ്ത്രക്രിയ വിദഗ്ധരും സമ്മേളനത്തിൽ ഫാക്കൽറ്റിയും ചെയർപേഴ്സന്മാരുമായി പെങ്കടുക്കും. ആരോഗ്യമന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തിെൻറ മേധാവിയായ ഡോ. മാസിൻ ജവാദ് അൽ ഖാബൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസേൻറഷനുകൾ, ശാസ്ത്ര സെഷൻ, ശിൽപശാലകൾ എന്നിവക്ക് പുറമെ ഡോ. ബെന്നി പനക്കലും ഡോ. രാജേഷും നടത്തുന്ന ഹൃദയധമനി ശസ്ത്രക്രിയകൾ സമ്മേളനവേദിയിലേക്ക് ആശുപത്രിയിൽനിന്ന് തത്സമയം സംപ്രേഷണം ചെയ്യും.
ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവിധ മുന്നേറ്റങ്ങളെ കുറിച്ച് മെഡിക്കൽ സമൂഹത്തെ ബോധവത്കരിക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നതിനാലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ബദർ അൽ സമ ഗ്രൂപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു. ബദർ അൽ സമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. വി.ടി. വിനോദ്, ഡോ. പി.എ. മുഹമ്മദ് എന്നിവരാണ് സമ്മേളനത്തിെൻറ മുഖ്യ രക്ഷാധികാരികൾ. ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. ബെന്നി പനക്കൽ സമ്മേളനത്തിെൻറ ചെയർമാനും ഗ്രൂപ്പ് ഇ.എൻ.ടി സ്പെഷലിസ്റ്റും െഎ.എം.എ നെടുമ്പാശേരി ചാപ്റ്റർ പ്രസിഡൻറുമായ ഡോ. പോൾ എബ്രഹാം സമ്മേളനത്തിെൻറ സഹ ചെയർമാനുമായിരിക്കും.
കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ്ചാക്കോ പെരിയപുറം സമ്മേളനത്തിൽ പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിൽ മറ്റ് പ്രമുഖ ഡോക്ടർമാരും പ്രഭാഷണങ്ങൾ നടത്തും. താൽപര്യമുള്ള എല്ലാ ഡോക്ടർമാർക്കും സമ്മേളനത്തിൽ പെങ്കടുക്കാം. കാർഡിയോളജിസ്റ്റുകൾക്കും ഇേൻറണൽ സ്പെഷലിസ്റ്റുകൾക്കും മുൻഗണനയുണ്ടാകും. 99594037 എന്ന നമ്പറിൽ വിളിച്ചോ shishir.pm@gmail.com വിലാസത്തിൽ ഇമെയിൽ അയച്ചോ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
