ബദർ അൽസമായിൽ കോവിഡ് രോഗികൾക്ക് പ്ലാസ്മ ചികിത്സ ആരംഭിച്ചു
text_fieldsമസ്കത്ത്: ബദർ അൽസമാ ഗ്രൂപ് ഒാഫ് ഹോസ്പിറ്റൽസിൽ കോവിഡ് രോഗികൾക്കായി പ്ലാസ്മ ചികിത്സ ആരംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ പിന്തുണയോടെയാണിത്. ബദർ അൽസമായിൽ കോവിഡ് ഭേദമായവർ പ്ലാസ്മ ദാനത്തിനായി ആശുപത്രിയെ സമീപിച്ചിട്ടുണ്ട്. ഇതോടൊപ്പം വിവിധ സാമൂഹിക സംഘടനകളുടെയും പിന്തുണയോടെയുമാണ് പ്ലാസ്മ ദാനത്തിന് സ്വയംസന്നദ്ധരായവരെ കണ്ടെത്താൻ സാധിച്ചത്. മരണനിരക്ക് കുറക്കാനും ഒപ്പം ഗുരുതര രോഗബാധിതരായവർക്ക് രോഗമുക്തി ലഭിക്കാനും സഹായിക്കാനും പ്ലാസ്മ ചികിത്സ സഹായകരമാകുമെന്ന് ബദർ അൽസമ ഹോസ്പിറ്റൽസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
റൂവി ബദർ അൽസമയിലെ ഇേൻറണൽ മെഡിസിൻ ആൻഡ് ഇൻഫെക്ഷസ് ഡിസീസസ് വിഭാഗം മേധാവി ഡോ. എ. ബഷീറിെൻറ നേതൃത്വത്തിലാണ് പ്ലാസ്മ ചികിത്സ നടക്കുന്നത്. കോവിഡ് ഗുരുതരമായ രോഗികൾക്ക് തങ്ങൾക്കു കീഴിലുള്ള എല്ലാ സെൻററുകളിലും മറ്റ് ആശുപത്രികളിലും പ്ലാസ്മ ചികിത്സ നടത്താൻ ബദർ അൽസമ തയാറാണെന്ന് ഡോ. ബഷീർ പറഞ്ഞു. ബദർ അൽസമയിലാണ് ഒമാനിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ ആദ്യമായി പ്ലാസ്മ ചികിത്സ തുടങ്ങുന്നതെന്ന് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ മികച്ച ഫലം ലഭിക്കുന്ന പുതിയ ചികിത്സ രീതികൾ സ്വീകരിച്ച് ആരോഗ്യ മന്ത്രാലയവുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുവരും പറഞ്ഞു. കോൺവാലസെൻറ് പ്ലാസ്മ തെറപ്പി അല്ലെങ്കിൽ പാസീവ് ആൻറി ബോഡി തെറപ്പി എന്നാണ് ഇൗ ചികിത്സാരീതി അറിയപ്പെടുന്നത്. കോവിഡ് ഭേദമായവരുടെ ശരീരത്തിൽ രൂപപ്പെടുന്ന ആൻറിബോഡി ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ കുത്തിവെക്കുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
