എ.സി.എച്ച്.എസ്.ഐ അക്രഡിറ്റേഷൻ നിറവിൽ ബദർ അൽ സമ ആശുപത്രികൾ
text_fieldsബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജ്മെന്റ് ഭാരവാഹികളും ജീവനക്കാരും
മസ്കത്ത്: പ്രശസ്തമായ ഓസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത്കെയർ സ്റ്റാൻഡേർഡ്സ് ഇന്റർനാഷനലിന്റെ (എ.സി.എച്ച്.എസ്.ഐ) അക്രഡിറ്റേഷൻ നിറവിൽ ബദർ അൽ സമ ഗ്രൂപ്പിന്റെ ആറ് ആശുപത്രികൾ. ബർക, സുഹാർ, സലാല, നിസ്വ എന്നിവിടങ്ങളിലെ ആശുപത്രികൾ അക്രഡിറ്റേഷൻ പുനഃസ്ഥാപിച്ചപ്പോൾ റുവിയിലെയും അൽ ഖൂദിലെയും ബദർ അൽ സമ ആശുപത്രികൾക്ക് ആദ്യമായി ഈ അംഗീകാരം നേടുകയും ചെയ്തു.
ആരോഗ്യ സംരക്ഷണത്തിലെ മികവിനുള്ള അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണിതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. എല്ലാ ആശുപത്രികളും അക്രഡിറ്റേഷൻ പ്രക്രിയയിൽ വിവരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ നൂറു ശതമാനം പാലിച്ചിട്ടുണ്ട്.
ആരോഗ്യ സേവന പ്രവർത്തനങ്ങളുടെ നയങ്ങളും പ്രോട്ടോക്കോളുകളും ഉയർത്തുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിചരണത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരത്തിന്റെ ബാഹ്യ വിലയിരുത്തലാണ് എ.സി.എച്ച്.എസ്.ഐ അക്രഡിറ്റേഷൻ. ഇത് ആത്യന്തികമായി മികച്ച രോഗി പരിചരണം, രോഗി സുരക്ഷ, സംതൃപ്തി എന്നിവ ഉറപ്പാക്കുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഈ മൂല്യനിർണയ പ്രക്രിയ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ ഗുണനിലവാരം, കാര്യക്ഷമത, ഫലപ്രാപ്തി എന്നിവ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഞങ്ങളുടെ ആറ് ആശുപത്രികൾക്ക് മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഭിമാനകരമായ എ.സി.എച്ച്.എസ്.ഐ അംഗീകാരം ലഭിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബദർ അൽ സമ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. പരിചരണത്തിലും രോഗി സുരക്ഷയിലും ഉയർന്ന നിലവാരം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ഞങ്ങളുടെ രോഗികൾക്ക് ഉയർന്ന തലത്തിലുള്ള പരിചരണം ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഓരോ ആരോഗ്യ സേവനവും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ഡോക്ടർമാരും പാരാമെഡിക്കുകളും അനുബന്ധ ആരോഗ്യ ജീവനക്കാരും സ്ഥാപിത നയങ്ങളും പ്രോട്ടോക്കോളുകളും ശ്രദ്ധാപൂർവം പാലിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.
ഈ അംഗീകാരം ഞങ്ങളുടെ ആരോഗ്യ സംരക്ഷണ നിലവാരത്തെയും സമാനതകളില്ലാത്ത രോഗി പരിചരണത്തോടുള്ള പ്രതിബദ്ധതയെയും കൂടുതൽ ഉയർത്തുന്നതാണെന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസ്സൻ എന്നിവർ പറഞ്ഞു.
ഓസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത്കെയർ സ്റ്റാൻഡേർഡ്സ് ഇന്റർനാഷനൽ സ്ഥാപിച്ച മാനദണ്ഡങ്ങളുടെ ഒരു കൂട്ടമായ ഇ.ക്യൂ.യു.എൽ.പി7 (EQuIP 7) മൊഡ്യൂളിനെ അടിസ്ഥാനമാക്കിയാണ് എ.സി.എച്ച്.എസ്.ഐ വിലയിരുത്തൽ നടത്തിയത്. രോഗി കേന്ദ്രീകൃത പരിചരണം, ക്ലിനിക്കൽ ഭരണം, തൊഴിൽ ശക്തി വികസനം, തുടർച്ചയായ ഗുണനിലവാര മെച്ചപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ വശങ്ങളിൽ ഈ മാനദണ്ഡങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വർഷം മുഴുവനും ഉയർന്ന നിലവാരം സ്ഥിരമായി നിലനിർത്തുന്ന ആറ് ആശുപത്രികളിലുടനീളമുള്ള ടീമുകളുടെ അചഞ്ചലമായ സമർപ്പണത്തെയും കഠിനാധ്വാനത്തെയും ചീഫ് ഓപറേറ്റിങ് ഓഫിസറും ക്വാളിറ്റി അക്രഡിറ്റേഷൻ പ്രക്രിയയുടെ തലവനുമായ ജേക്കബ് ഉമ്മൻ അഭിനന്ദിച്ചു.ഗ്രൂപ് ക്വാളിറ്റി മാനേജർ ഡോ. ആസിഫ് അബ്ദുൽ ഹമീദിന്റെയും സീനിയർ നഴ്സിങ് ഡയറക്ടർ ലിൻസി കുര്യന്റെയും പിന്തുണ വിലമതിക്കാനാവാത്തതണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ ഡയറക്ടർ, നഴ്സിങ് ഡയറക്ടർ, ക്വാളിറ്റി അഷ്വറൻസ്, അഡ്മിനിസ്ട്രേറ്റിവ് ടീം എന്നിവരുടെ പിന്തുണയോടെ ആറ് ആശുപത്രികളുടെയും അതത് ബ്രാഞ്ച് മേധാവികളാണ് ഈ അക്രഡിറ്റേഷന്റെ വിലയിരുത്തൽ പ്രക്രിയക്ക് നേതൃത്വം നൽകിയത്.റുവിയിൽ ജയരാമ ശിരന്തട്ക, അൽ ഖൂദിൽ വിപിൻ ചന്ദ്രൻ, ബർകയിൽ ശ്രീനാഥ് സി. സാബു, സുഹാറിൽ മനോജ് കുമാർ, മിഥലേഷ് മുരളി, സലാലയിൽ അബ്ദുൽ അസീസ്, നിസ്വയിൽ മനീഷ് രാഘവൻ എന്നിവർ ഈ അക്രഡിറ്റേഷന്റെ വിലയിരുത്തൽ പ്രക്രിയക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

