ബാഹർ കാമ്പയിൻ; വിജയിക്ക് ഡിഫൻഡർ സമ്മാനിച്ചു
text_fieldsബാഹർ സംഘടിപ്പിച്ച പ്രമോഷൻ കാമ്പയിൻ വിജയിയായ മുഹമ്മദ് മുബാറക് അൽ മുകൈനിക്ക് മാനേജ്മെന്റ് അംഗങ്ങൾ ആഡംബര വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ 110 കൈമാറുന്നു
മസ്കത്ത്: നാഷനൽ ഡിറ്റർജന്റ് കമ്പനിയുടെ (എൻ.ഡി.സി) ഫ്ലാഗ്ഷിപ്പ് ബ്രാൻഡായ ബാഹർ സംഘടിപ്പിച്ച ഏറ്റവും വലിയ രാജ്യവ്യാപക പ്രമോഷൻ കാമ്പയിൻ ‘ബൈ ബാഹർ, ഓൺ യുവർ ഡ്രീം ഡിഫൻഡർ’ (ബാഹർ വാങ്ങൂ...നിങ്ങളുടെ സ്വപ്നമായ ഡിഫൻഡർ സ്വന്തമാക്കൂ) വിജയകരമായി സമാപിച്ചു. ഭാഗ്യശാലിയായ വിജയി മുഹമ്മദ് മുബാറക് അൽ മുകൈനിക്ക് ആഡംബര വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ 110 കൈമാറി. ഒമാനിലുടനീളം വൻ ജനപങ്കാളിത്തം നേടിയ ഈ കാമ്പയിൻ, ആയിരക്കണക്കിന് ഉപഭോക്താക്കളെ ആവേശത്തിലാഴ്ത്തിയിരുന്നു.
കാമ്പയിൻ പ്രകാരം, ബാഹർ, ഫറാഹ്, പിനെക്സ്, സ്പാർക്ക് എന്നീ ബ്രാൻഡുകളിലെ ഏതെങ്കിലും ഉൽപന്നങ്ങൾ നാല് ഒമാനി റിയാൽ അല്ലെങ്കിൽ അതിൽകൂടുതൽ മൂല്യത്തിൽ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് കൂപ്പൺ ലഭിച്ചത്. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് ലാൻഡ് റോവർ ഡിഫെൻഡർ 110 സ്വന്തമായി. കൂടാതെ 75 ഗ്രാൻഡ് പ്രൈസുകളും വിതരണം ചെയ്യുകയും ചെയ്തു. ഇതിൽ പുതിയ ഐഫോൺ 16, സാംസങ് ഗാലക്സി എസ് 25 സ്മാർട്ട്ഫോണുകൾ, 50 ഗ്രാം സ്വർണം എന്നിവയും ഉൾപ്പെടുന്നു. ഇതിനൊപ്പം, സ്ക്രാച്ച് ആൻഡ് വിൻ വഴി ഉറപ്പുള്ള സമ്മാനങ്ങളും നൽകി. ‘എല്ലാവരും വിജയികളാണ്’ എന്ന സന്ദേശവുമായായിരുന്നു കാമ്പയിൻ. പ്രമോഷനിലേക്കുള്ള വൻ പ്രതികരണം, ഉപഭോക്താക്കൾ ഞങ്ങളിലർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും ആ വിശ്വസ്തതക്ക് പ്രതിഫലം നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണെന്നും എൻ.ഡി.സി സി.ഇ.ഒ. മുരളി സുന്ദർ പറഞ്ഞു. കൂപ്പൺ ശേഖരണം മുതൽ റാഫിൾ ഡ്രോയും സമ്മാന കൈമാറ്റവും വരെ കണ്ട ആവേശം, ഒമാനിലുടനീളമുള്ള കുടുംബങ്ങളുമായി ബാഹർ പങ്കിടുന്ന ശക്തമായ ബന്ധത്തിന്റെ തെളിവാണെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി അനീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

