മസ്കത്ത്: ഹെൽത്ത്കെയർ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെയും ഒമാനിലെയും സ് ഥാപനങ്ങളെയും ഉൾപ്പെടുത്തി മസ്കത്ത് ഇന്ത്യൻ എംബസി ബിടുബി മീറ്റ് സംഘടിപ്പിച്ചു. ഒമാൻ ഹെൽത്ത് എക്സിബിഷനിൽ പെങ്കടുക്കുന്ന 48 ഇന്ത്യൻ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് ഒപ്പം ഒമാനിലെ ആശുപത്രികളുടെയും മെഡിക്കൽ സ്ഥാപനങ്ങളുടെയും പ്രതിനിധികളാണ് മീറ്റിൽ പെങ്കടുത്തത്.
ഹെൽത്ത് കെയറിന് ഒപ്പം മെഡിക്കൽ ടൂറിസം മേഖലയിലെ സഹകരണവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. അംബാസഡർ മുനു മഹാവർ മീറ്റ് ഉദ്ഘാടനം ചെയ്തു. ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ചെനോയിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം എക്സിബിഷനിൽ പെങ്കടുക്കാനെത്തിയത്.