Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്തിലെ അസൈബ ഹെൽത്ത് കോംപ്ലക്സ് താൽക്കാലികമായി അടക്കുന്നു

text_fields
bookmark_border
രോഗികൾക്ക് ബദൽ ക്രമീകരണം ഏർപ്പെടുത്തും
മസ്കത്തിലെ അസൈബ ഹെൽത്ത് കോംപ്ലക്സ് താൽക്കാലികമായി അടക്കുന്നു
cancel

മസ്കത്ത്: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അസൈബ സൗത്ത് ഹെൽത്ത് കോംപ്ലക്സ് താൽക്കാലികമായി അടക്കുന്നു. അറ്റകുറ്റപ്പണികൾക്കായാണ് ആരോഗ്യ കേന്ദ്രം അടച്ചിടുന്നത്. ജൂൺ ഏഴു മുതൽ ക്ലിനിക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ.

നിലവിൽ അസൈബയിൽ അപ്പോയിന്റ്മെന്റ് ഉള്ള രോഗികളെ ബൗഷർ സ്പെഷ്യലൈസ്ഡ് ഹെൽത്ത് കോംപ്ലക്സ്, സീബ് സ്പെഷ്യലൈസ്ഡ് ഹെൽത്ത് കോംപ്ലക്സ് എന്നിവിടങ്ങളിലേക്ക് മാറ്റും. പുതുക്കിയ സമയവും ചികിത്സാ കേന്ദ്രവും സംബന്ധിച്ച വിവരങ്ങൾ രോഗികൾക്ക് എസ്.എം.എസ് വഴി ലഭിക്കും.

അത്യാഹിത വിഭാഗങ്ങളിൽ അടിയന്തിര ചികിത്സ തേടേണ്ടവർ തൊട്ടടുത്തുള്ള ആശുപത്രികളിലെ ആക്സിഡന്റ് ആന്റ് എമർജൻസി യൂനിറ്റുകളെ സമീപിക്കണം. സാധാരണ ഒ.പി സേവനങ്ങൾ ആവശ്യമുള്ളവർക്ക് അവരുടെ താമസസ്ഥല പരിധിയിലുള്ള ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Azaiba Health Complex in Muscat is closing temporarily
Next Story