ഐ.എസ്.ഒ അംഗീകാരനിറവിൽ ആയുഷ് ആയുർവേദ
text_fieldsമസ്കത്ത്: ഒമാനിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരം കിട്ടുന്ന ആദ്യ ആയുർവേദ ചികിത്സ കേന്ദ്രമായി ആയുഷ് ആയുർവേദ. കേരളത്തിൽ ലഭ്യമായ എല്ലാ ആയുർവേദ ചികിത്സകളും മികച്ച നിലവാരത്തോടെ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കിയ ആയുഷ് ആയുർവേദയുടെ പ്രവർത്തന മികവിന് കിട്ടുന്ന പൊൻതൂവലായി ഐ.എസ്.ഒ അംഗീകാരം.
മബേലയിലും അമിറാത്തിലുമായി പ്രവർത്തിക്കുന്ന ആയുഷ് ആയുർവേദ ക്ലീനിക്, നൂതനമായ ചികിത്സ രീതികൾ കൊണ്ടും ഹൃദ്യമായ പരിചരണങ്ങൾ കൊണ്ടും ഇതിനകം നിരവധി ആളുകളുടെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യക ചികിത്സ വിഭാഗം, വ്യക്തികൾക്ക് അനുയോജ്യമായ പരിചരണം,ചികിത്സ പാക്കേജുകൾ, ഫാർമസി, ഡോക്ടറുടെ നിരീക്ഷണത്തിൽ യോഗ്യരായ തെറാപ്പിസ്റ്റുകളുടെ പരിചരണം തുടങ്ങിയവ ആയുഷ് ആയുർവേദ ക്ലിനിക്കിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. ശരീരം മുഴുവൻ മസാജ് ചെയ്യുന്ന അഭ്യാംഗ, ആവിക്കുളി, ഇലക്കിഴി, പ്രസവാനന്തര ശുശ്രൂഷകൾ, പിഴിച്ചിൽ, ശിരോധാര, കടി വസ്തി,ഞവരക്കിഴി, വസ്തി നസ്യം, തല പൊതിച്ചിൽ, മസ്സാജുകൾ, നേത്ര ധാര, കണ്ണിനുള്ള തർപ്പണം തുടങ്ങി നിരവധി ചികിത്സകൾ ഇവിടെ ലഭ്യമാണ്.
മാസമുറ പ്രശ്നങ്ങൾ, നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, സന്ധിവാതം, പക്ഷാഘാതം, ചെന്നിക്കുത്ത്, ചർമ്മ രോഗങ്ങൾ, ഉറക്കമില്ലാമ, സമ്മർദ്ദവും തുടങ്ങിയവക്കും ആയുഷ് ആയുർവേദയിൽ ചികിത്സ ലഭ്യമാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ചികിത്സ സംബന്ധമായ കാര്യങ്ങൾക്കായി 97113980,24268274 ബന്ധപ്പെടേണ്ട (മബേല), 71939470,2488516 (അമിറാത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

