ബദർ അൽസമ ഗ്രൂപ് വാക്സിൻ ബോധവത്കരണം ആരംഭിച്ചു
text_fieldsബദർ അൽസമ ഗ്രൂപ് സംഘടിപ്പിച്ച വാക്സിനേഷൻ ബോധവത്കരണം ഉദ്ഘാടനത്തിൽനിന്ന്
മസ്കത്ത്: ഒമാനിലെ വലിയ സ്വകാര്യ ഹെൽത്ത് കെയർ ഗ്രൂപ്പായ ബദർ അൽസമയുടെ നേതൃത്വത്തിൽ വാക്സിനേഷൻ ബോധവത്കരണം തുടങ്ങി.
ഒമാൻ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും നവജാതശിശുക്കൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി നിഷ്കർഷിക്കുന്ന വാക്സിനേഷനുകളെക്കുറിച്ച് അവബോധം പകരുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന പരിപാടിയിൽ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ മാനേജർ ഡോ. അനിരുദ്ധ പോെട്ട മുഖ്യപ്രഭാഷകനായിരുന്നു.
വിവിധതരം വാക്സിനേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ച് റൂവി ബദർ അൽസമയിലെ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. പാർഥസാരഥി അങ്കപ്പൻ, അൽ ഖൂദ് ബദർ അൽസമയിലെ ഇേൻറണിസ്റ്റ് സ്പെഷലിസ്റ്റും ബോധവത്കരണ പരിപാടിയുടെ നോഡൽ ഒാഫിസറുമായ ഡോ. ആത്മ എസ്. രാജ് എന്നിവർ സംസാരിച്ചു.
വാക്സിനേഷൻ ബോധവത്കരണത്തിന് ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ് എന്നിവർ പിന്തുണയറിയിച്ചു. സമൂഹത്തിന് ഗുണകരമായ വിവിധ പരിപാടികൾ ബദർ അൽസമയുടെ കീഴിൽ നടത്തിവരുന്നുണ്ട്. മഹാമാരിക്ക് എതിരായുള്ള പോരാട്ടത്തിലും ബദർ അൽസമ മുൻനിരയിലുണ്ടായിരുന്നതായി ഇരുവരും പറഞ്ഞു. 'ബദർ വാക്സിൻ പ്രൊട്ടക്ഷൻ'പ്രോഗ്രാം എന്ന പേരിലുള്ള പരിപാടി ഏറെ പ്രധാനപ്പെട്ടതാണെന്ന് ബദർ അൽസമ ഗ്രൂപ് സി.ഇ.ഒ പി.ടി. സമീർ പറഞ്ഞു. ഇതിെൻറ ഭാഗമായി എല്ലാ സെൻററുകളിലും എല്ലാവിധ വാക്സിനേഷനുകളും ലഭ്യമാക്കും.
ഒാരോ ബ്രാഞ്ചുകളിലും വാക്സിനേഷൻ സംബന്ധിച്ച് വിവരങ്ങൾ നൽകാൻ സംവിധാനമൊരുക്കും. വാക്സിനുകളെക്കുറിച്ച ബോധവത്കരണവും അവയുടെ ലഭ്യതക്കുമിടയിലെ വിടവ് നികത്തുന്നതിനായാണ് ബദർ അൽസമ ശ്രമിക്കുന്നതെന്ന് ചീഫ് മാർക്കറ്റിങ് ഒാഫിസർ കെ.ഒ. ദേവസ്സി പറഞ്ഞു. വിവിധ പകർച്ചവ്യാധികളിൽനിന്ന് സുരക്ഷിതരാകാൻ വാക്സിനേഷൻ ഷെഡ്യൂളുകൾ എല്ലാവരും കൃത്യമായി പിന്തുടരേണ്ടതുണ്ട്. ഗ്രൂഫ് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ജേക്കബ് ഉമ്മൻ നന്ദി പറഞ്ഞു. വിവിധ ഡിജിറ്റൽ, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാക്സിനേഷൻ ബോധവത്കരണം നടത്തുകയെന്ന് ബ്രാൻഡിങ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ആസിഫ്ഷാ പറഞ്ഞു. എല്ലാ ബ്രാഞ്ചുകളിലും കോർപറേറ്റ് തലത്തിലും ഇതിെൻറ നടത്തിപ്പിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

