കെയർ 24 റിഹാബിലിറ്റേഷൻ സെന്ററിൽ അവബോധന ക്ലാസ് സംഘടിപ്പിച്ചു
text_fieldsമസ്‌കത്ത്: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ കെയർ 24 റിഹാബിലിറ്റേഷൻ സെന്ററിന്റെ സഹകരണത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി അവബോധന ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക മാനസിക വളർച്ച ഘട്ടങ്ങളെയും സൂചനകളെയും പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുക, കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നിർദേശങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
ഓക്ക്യുപേഷനൽ തെറപിസ്റ്റുകളായ ഡോ. ജ്യോതി ജോൺ, ഡോ. രാഹുൽ, സീനിയർ ഫിസിയോതെറപിസ്റ്റ് ഡോ. റെസ്മി റെസ്ല തുടങ്ങയിവർ അവബോധന ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ആസക്തിയും അതുണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളെ കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതായിരുന്നു ക്ലാസ്.
അവരോടുള്ള സമീപനത്തിൽ രക്ഷിതാക്കൾ സ്വീകരിക്കേണ്ട ആരോഗ്യപരമായ ഇടപെടലുകളും മുഖ്യവിഷയമായി. കുട്ടികളോടുണ്ടാകേണ്ട കരുതൽ എങ്ങനെയായിരിക്കണമെന്നും അവരുടെ വളർച്ചാ ഘട്ടങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്നും
തിരുവനന്തപുരം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് മിനി സുരേഷ്, ജനറൽ സെക്രട്ടറി പ്രശാന്ത് തുടങ്ങിയവർ സ്പീക്കർമാർക്കും കെയർ 24 എം.ഡി ഡോ. വി.എം.എ. ഹക്കീമിനും പുരസ്‌കാരം നൽകി ആദരിച്ചു.
ഓക്ക്യുപേഷനണൽ തെറപ്പി, ഫിസിയോതെറപ്പി, ഹോം കെയർ സർവിസസ്, മെഡിക്കൽ ടൂറിസം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കിയാണ് കെയർ 24 റിഹാബിലിറ്റേഷൻ സെന്ററിന്റെ ജൈത്രയാത്ര. ജപ്പാൻ, ജർമനി മുതലായ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അതിനൂതന ചികിത്സാരീതിയാണ് കെയർ 24 ഉറപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

