ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം അംഗങ്ങള്‍ക്കും മറ്റു വ്യക്തികൾക്കും വേണ്ടി ‘മരണാനന്തര നടപടികളും നടപടിക്രമങ്ങളും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മരണാനന്തര നടപടികളും നടപടിക്രമങ്ങളും എന്ന വിഷയം സുരേഷ് കുമാര്‍ അവതരിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാര്‍ വി. മുഖ്യാതിഥിയായി.
ഇത്തരം ബോധവത്കരണ പരിപാടികളിലൂടെ പല പ്രധാനപ്പെട്ട വിഷയങ്ങളില്‍ വ്യക്തമായ അറിവ് നേടി കൃത്യസമയത്ത് ഒരു വ്യക്തിയെയോ ഒരു കുടുംബത്തെയോ സഹായിക്കാന്‍ ഓരോ പ്രവാസിക്കും സാധിക്കട്ടെ എന്നും മലയാളം വിഭാഗം കോ കൺവീനർ രമ്യ ഡെൻസിൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാര്‍ പ്രശംസിച്ചു. ജോ. സെക്രട്ടറി സബിത നന്ദി പറഞ്ഞു. സംഘടനയുമായി +968 7642 5566 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

