ബോധവത്കരണ കാമ്പയിൻ സമാപിച്ചു
text_fieldsമസ്കത്ത്: കാലാവസ്ഥ അപകടങ്ങളും സുനാമി തിരമാലകളും സംബന്ധിച്ച ബോധവത്കരണത്തിനായി സംഘടിപ്പിച്ച ദേശീയ കാമ്പയിൻ സമാപിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന കാമ്പയിൻ മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ബോധവത്കരണ പരിപാടികളും ഫീൽഡ് ഡ്രില്ലുകളുമായി നടന്നു.
കുറയ്യാത്ത് സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ മൂന്ന് ദൃശ്യാവിഷ്കാരങ്ങൾ അവതരിപ്പിച്ചു. ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ സമയത്ത് സ്വീകരിച്ച നടപടികൾ, സൂനാമി ഒഴിപ്പിക്കൽ നടപടികൾ, കാലാവസ്ഥ പ്രതിസന്ധികളിൽ രാജ്യത്തു നിന്നുണ്ടായ ഐക്യപ്രവർത്തനം എന്നിവയാണ് ദൃശ്യാവിഷ്കാരങ്ങളിൽ ഉൾപ്പെട്ടത്.
പരിപാടിയിൽ വിവിധ പ്രബന്ധങ്ങളും അവതരിപ്പിച്ചു. നാഷനൽ എമർജൻസി മാനേജ്മെന്റ് സെന്ററിലെ മേജർ യഹ്യ ബിൻ മുഹമ്മദ് അൽ ബലൂശി, സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഹിലാൽ ബിൻ സലിം അൽ ഹജ് രി, അതോറിറ്റിയിലെ കാലാവസ്ഥ നിരീക്ഷകൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഹൈനി തുടങ്ങിയവർ ക്ലാസെടുത്തു.
കാലാവസ്ഥ അപകടങ്ങൾ നേരിടുന്നതിനുള്ള തയാറെടുപ്പുകളും സാമൂഹിക സുരക്ഷ സംസ്കാരവും മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത് പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

