Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസേവന മികവ് ഇന്ത്യൻ...

സേവന മികവ് ഇന്ത്യൻ സ്‌കൂൾ അധ്യാപകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു

text_fields
bookmark_border
സേവന മികവ് ഇന്ത്യൻ സ്‌കൂൾ അധ്യാപകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ ​ഡ​യ​റ​ക്​​​ട​ർ ബോ​ർ​ഡി​ന്‍റെ പു​ര​സ്​​കാ​ര​ങ്ങ​ൾ നേ​ടി​യ അ​ധ്യാ​പ​ക​ർ​ വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ന മി​ക​വി​ന്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ ‘ന​വീ​ൻ ആ​ഷ​ർ-​കാ​സി ഫോ​ർ എ​ക്‌​സ​ല​ൻ​സ് ഫോ​ർ ടീ​ച്ചി​ങ്​’ പു​ര​സ്​​കാ​ര​ങ്ങ​ൾ വി​വി​ധ അ​ധ്യാ​പ​ക​ർ​ക്ക്​ സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ വാ​ദി ക​ബീ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ് മു​ഖ്യാ​തി​ഥി​യാ​യി. ന്യൂ​ഡ​ൽ​ഹി സി.​ബി.​എ​സ്.​ഇ ഡ​യ​റ​ക്ട​ർ (അ​ക്കാ​ദ​മി​ക്സ്) ഡോ.​ജോ​സ​ഫ് ഇ​മ്മാ​നു​വ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​വാ​ർ​ഡ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കി​ര​ൺ ആ​ഷ​റും കു​ടും​ബ​വും ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, പ്ര​സി​ഡ​ന്റു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ അ​ധ്യാ​പ​ക​ർ വ​ഹി​ക്കു​ന്ന പ്ര​ധാ​ന പ​ങ്കി​നെ​ക്കു​റി​ച്ച്​ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ൽ​കേ​ഷ് ജോ​ഷി സം​സാ​രി​ച്ചു. വ​ർ​ഷം​തോ​റും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച്​ പി​ന്തു​ണ ന​ൽ​കു​ന്ന കി​ര​ൺ ആ​ഷ​റി​നും കു​ടും​ബ​ത്തി​നും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ​സ് ഒ​മാ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്കം ന​ന്ദി പ​റ​ഞ്ഞു.

മ​ഹാ​ഭാ​ര​ത​ത്തി​ൽ​നി​ന്ന് ഉ​ദാ​ഹ​ര​ണം എ​ടു​ത്ത് അ​ധ്യാ​പ​ക​രു​ടെ അ​ഞ്ചു വ്യ​തി​രി​ക്ത​മാ​യ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​​ളെ കു​റി​ച്ച്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സം​സാ​രി​ച്ചു. അ​ധ്യാ​പ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. കി​ന്റ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ജ​ലി രാ​ധാ​കൃ​ഷ്ണ​ൻ (ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല), സി​ന്ധു വി​നോ​ദ് നാ​യ​ർ (ഇ​ന്ത്യ​ൻ സ്കൂ​ൾ സീ​ബ്), പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ മോ​ണി​ക്ക ബി​ഷ്ത്, ക​രി​ൻ ജോ​ൺ​സ​ൺ (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​ബേ​ല), മി​ഡി​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ധ​ന്യ മ​ഹേ​ഷ് (ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ബേ​ല), ഗാ​ർ​ഗി ഘോ​ഷ് (ഇ​ന്ത്യ​ൻ സ്കൂ​ൾ ഗു​ബ്ര), സീ​നി​യ​ർ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വി​പി​ൻ​ദാ​സ് ചെ​റു​വ​ത്താം​ക​ണ്ടി (ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല), വി​ജി​ത വി​ജ​യ​ൻ (ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ബേ​ല), കോ-​സ്കോ​ളാ​സ്റ്റി​ക് വി​ഭാ​ഗ​ത്തി​ൽ പ്രേം​ല​ത താ​ക്കൂ​ർ (ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി ക​ബീ​ർ), ദേ​വ​കി വ​ലി​യ കി​ഴ​ക്കേ​തി​ൽ (ഇ​ന്ത്യ​ൻ സ്കൂ​ൾ ഗു​ബ്ര) എ​ന്നി​വ​രാ​ണ്​ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.

ഇ​തി​നു​പു​റ​മെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 17 അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. ബോ​ർ​ഡി​ന്റെ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ അ​ശ്വി​നി സാ​വ്രി​ക്ക​ർ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഒ​മാ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​ക്കാ​ദ​മി​ക് ചെ​യ​ർ​മാ​ൻ എ​ൻ. സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.നീ​ണ്ട സേ​വ​നം പ​രി​ഗ​ണി​ച്ച്​ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്ത്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ് കു​മാ​ർ ചൗ​ഹാ​ൻ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സീ​ബ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലീ​ന ഫ്രാ​ൻ​സി​സ്, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ നി​സ്​​വ പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മി​നി​ക് ജോ​ർ​ജ്, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റു​സ്താ​ഖ് പ്രി​ൻ​സി​പ്പ​ൽ ബി​ജു വ​ർ​ഗീ​സ്, സി.​ബി.​എ​സ്.​ഇ മി​ക​ച്ച അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദീ​ക​ബീ​റി​ലെ ജെ​ന്നി​ഫ​ർ റോ​ബി​ൻ​സ​ൻ എ​ന്നി​വ​രെ അം​ബാ​സ​ഡ​ർ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ന​വീ​ൻ ആ​ഷ​ർ-​കാ​സി അ​വാ​ർ​ഡി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ മ​ഹേ​ന്ദ്ര ഖാ​ത്തൗ, ഡോ. ​പ​വി അ​മീ​ൻ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ദി ക​ബീ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വാ​ദി ക​ബീ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡി.​എ​ൻ.​റാ​വു ന​ന്ദി പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardsIndian school teachersservice excellence
News Summary - Awards presented to Indian school teachers for service excellence
Next Story