Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളി...

മ​ല​യാ​ളി പ്ര​ഫ​സ​ർ​ക്ക് മൂ​ന്നു രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​ങ്ങ​ൾ

text_fields
bookmark_border
മ​ല​യാ​ളി പ്ര​ഫ​സ​ർ​ക്ക് മൂ​ന്നു രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​ങ്ങ​ൾ
cancel
camera_alt??????? ???? ????????

മ​സ്​​ക​ത്ത്​: സൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി (ഹ്യൂ​മ​ൺ റി​സോ​ഴ്സ്) പ്ര​ഫ​സ​ർ ആ​യ കോ​ട്ട ​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ബേ​സി​ൽ ജോ​ൺ തോ​മ​സി​ന് മാ​നേ​ജ്​​മ​െൻറ്​ രം​ഗ​ത്തെ അ​ധ്യാ​പ​ന മി​ക​വി​ന് മൂ​ ന്നു രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​ങ്ങ​ൾ. വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​ക്കാ​ദ​മി​ക്​ എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി ​റ്റ്യൂ​ട്ടും സി.​എം.​ഒ ഏ​ഷ്യ​യും സം​യു​ക്​​ത​മാ​യി ന​ൽ​കു​ന്ന മി​ക​ച്ച പ്ര​ഫ​സ​ർ​ക്കു​ള്ള അ​വാ​ർ​ഡ്, ഗ്ലോ ​ബ​ൽ ഔ​ട്ട്റീ​ച്ച്​ റി​സ​ർ​ച്​ എ​ജു​ക്കേ​ഷ​ന​ൽ അ​വാ​ർ​ഡ്, വേ​ൾ​ഡ്​ എ​ജു​ക്കേ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​​െൻറ മാ​നേ​ജ്‌​മ​െൻറ്​ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ മി​ക​ച്ച നൂ​റു പ്ര​ഫ​സ​ർ​മാ​രി​ൽ ഒ​രാ​ൾ എ​ന്നീ ബ​ഹു​മ​തി​ക​ളാ​ണ്​ ബേ​സി​ൽ ജോ​ണി​ന് ല​ഭി​ച്ച​ത്. ഹ്യൂ​മ​ൺ റി​സോ​ഴ്സ്‌ രം​ഗ​ത്തെ അ​ധ്യാ​പ​ക​രു​ടെ പ്ര​വ​ർ​ത്ത​ന നി​ല​വാ​ര​വും വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന സം​ഭാ​വ​ന​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​ര​​െൻറ​യും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ വ​രു​ത്തു​ന്ന ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ്​ അ​വാ​ർ​ഡ്. പ​ത്തു പേ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് ബേ​സി​ലി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ അ​വാ​ർ​ഡ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് എ​ജു​ക്കേ​ഷ​ൻ കോ​ൺ​ഗ്ര​സ് സ്​​ഥാ​പ​ക​നാ​യ ആ​ർ.​എ​ൽ.​ഭാ​ട്ടി​യ ബേ​സി​ലി​നു സ​മ്മാ​നി​ച്ചു. ഏ​പ്രി​ൽ 30ന്​ ​ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ ഗ്ലോ​ബ​ൽ ഔ​ട്ട് റീ​ച്ച്​ റി​സ​ർ​ച്​ എ​ജു​​ക്കേ​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. മി​ക​ച്ച പ്ര​ഫ​സ​ർ​ക്ക് ഉ​ള്ള വേ​ൾ​ഡ്​ എ​ജു​ക്കേ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​​െൻറ അം​ഗീ​കാ​രം ജൂ​ലൈ​യി​ൽ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങും.

വാ​ഗ​മ​ണ്ണി​ലെ ഡി.​സി സ്​​കൂ​ൾ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​യി​ലെ അ​ധ്യാ​പ​ക​നാ​യി​രി​ക്കെ​യാ​ണ്​ ബേ​സി​ൽ നാ​ലു​വ​ർ​ഷം മു​മ്പ്​ ഒ​മാ​നി​ൽ എ​ത്തു​ന്ന​ത്. സൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ച്ച്.​ആ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ഷ്​​കാ​ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്.
ബ്രി​ട്ട​നി​ലെ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​ണ്ട​ർ​ലാ​ൻ​ഡ്, ആ​സ്‌​ട്രേ​ലി​യ​യി​ലെ ബോ​ണ്ട് യൂ​നി​വേ​ഴ്സി​റ്റി എ​ന്നി​വ​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് യൂ​നി​വേ​ഴ്സി​റ്റി​യാ​ണ് സൂ​ർ സ​ർ​വ​ക​ലാ​ശാ​ല.

ഒ​മാ​നി​ലെ ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​നും സ​ഹാ​യ​ത്തി​നും ന​ന്ദി ഉ​ണ്ടെ​ന്ന്​ ബേ​സി​ൽ പ​റ​ഞ്ഞു. ഒ​മാ​​െൻറ വി​ദ്യാ​ഭ്യാ​സ​ന​യ​ങ്ങ​ൾ ലോ​ക​ത്തി​​െൻറ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​ണെ​ന്നും അ​തി​നാ​ൽ ഒ​മാ​നി​ൽ പ​ഠി​ച്ചി​റ​ങ്ങു​ന്ന ഓ​രോ വി​ദ്യാ​ർ​ഥി​യും ലോ​ക​ത്തി​​െൻറ ഏ​തു കോ​ണി​ലും ജോ​ലി​ചെ​യ്യാ​ൻ പ്രാ​പ്ത​നാ​ണെ​ന്നും പ​റ​ഞ്ഞു. നി​ല​വി​ൽ വ​ർ​ക്ക് ലൈ​ഫ് ബാ​ല​ൻ​സ്, സ്ട്രെ​സ് മാ​നേ​ജ്‌​മ​െൻറ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ബേ​സി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഗ​വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ സ​മ​ർ​പ്പി​ക്കും. അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന പ​ക്ഷം ലോ​ക​ത്തി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ഇ​തു​വ​ഴി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ബേ​സി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanawardsgulfnews
News Summary - awards-oman-gulf news
Next Story