സലാല അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ അവാർഡ് ദാനവും പ്രഭാഷണവും
text_fieldsഹിക്മ ടാലന്റ് സർച്ച് പരീക്ഷയിലെ ടോപ്പേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട സലാലയിലെ വിദ്യാർഥികൾക്ക് അവാർഡ് സമ്മാനിക്കുന്നു
സലാല: കേരള മദ് റസ എജുക്കേഷൻ ബോർഡ് സംസ്ഥാനതലത്തിൽ നടത്തിയ ഹിക്മ ടാലന്റ് സേർച്ച് പരീക്ഷയിലെ ടോപ്പേഴ്സ് ലിസ്റ്റിൽ സലാലയിൽനിന്ന് ഇടംപിടിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ കൈമാറി.ചടങ്ങിൽ കെ.എം.ഇ.ബി ഡയറക്ടർ സി.എച്ച് അനീസുദ്ദീൻ മുഖ്യാതിഥിയായി. മെഹ്റിൻ റസ്റിൻ, മുഹമ്മദ് ഫൈസാൻ, അയാൻ അഹ്മദ് നിസാം, മുഹമ്മദ് ബിൻ യൂസുഫ്, ഫാത്തിമ നാസർ, മുഹമ്മദ് അമാൻ എന്നീ വിദ്യാർഥികളാണ് അവാർഡ് ഏറ്റുവാങ്ങിയത്.
‘ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം’ എന്ന തലക്കെട്ടിൽ സി.എച്ച് അനീസുദ്ദീൻ , എജു ട്രെയ്നർ കെ. ഷാക്കിർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഐഡിയൽ എജുക്കേഷൻ സെന്റർ ചെയർമാൻ കെ. ഷൗക്കത്തലി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പാൾ ഷമീർ വി.എസ് സ്വാഗതവും കൺവീനർ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.സെക്രട്ടറി കെ.ജെ.സമീർ, സ്റ്റാഫ് സെക്രട്ടറീ ആയിഷ അൻസാർ, സഇഖ്ബാൽ ഉസ്താദ് എന്നിവർ നേത്യത്വം നൽകി. രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

