സിദ്ദീഖ് ഹസന് അവാർഡ് സമ്മാനിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകനും ലോക കേരളസഭാംഗവുമായ സിദ്ദീഖ് ഹസൻ രചിച്ച ‘നൂറു നവോത്ഥാന നായകർ’ എന്ന പുസ്തകത്തിന് ലഭിച്ച ചെന്നൈയിലെ ഇന്റർനാഷനൽ തമിഴ് യൂനിവേഴ്സിറ്റിയുടെ അവാർഡ് സമ്മാനിച്ചു. ചെന്നൈ എഗ്മോറിലെ ഹോട്ടൽ വെസ്റ്റ് പാർക്കിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് എസ്.കെ. കൃഷ്ണ, യൂനിവേഴ്സിറ്റി ചെയർമാൻ പെരുമാൾജി, തമിഴ് എഴുത്തുകാരൻ അനിത കൃഷ്ണമൂർത്തി, തമിഴ് സംഗീതജ്ഞൻ ഡോ. മമ്പരാതി എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
50001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രധാന വ്യക്തികളെക്കുറിച്ചുള്ള ലഘുവിവരണമാണ് ‘നൂറു നവോത്ഥാന നായകർ. ‘ലിപി’ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകം കഴിഞ്ഞ നവംബറിൽ നടന്ന ഷാർജ പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്.
ആലുവ പള്ളിക്കര സ്വദേശിയായ സിദ്ദീഖ് ഹസൻ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഒ.ഐ.സി.സിയുടെ മുൻ അധ്യക്ഷനും ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ മുൻ എസ്.എം.സി പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. പ്രഥമ പുസ്തകത്തിന് ഇത്തരമൊരു പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സിദ്ദീഖ് ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.