ഒമാെൻറ വിശ്വസ്ത ബ്രാൻഡ്: മോഡേൺ എക്സ്ചേഞ്ചിന് പുരസ്കാരം
text_fieldsധനവിനിമയ ഇടപാട് രംഗത്തെ ഒമാെൻറ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡ് അവാർഡ് ഊർജ ധാതു മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയിൽനിന്ന് മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി ഏറ്റുവാങ്ങുന്നു
മസ്കത്ത്: ധനവിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ചിനെ 'ഒമാനിലെ ധനവിനിമയ ഇടപാട് രംഗത്തെ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡായി' തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് 'മോഡേൺ എക്സ്ചേഞ്ച്' ഈ ബഹുമതി കരസ്ഥമാക്കുന്നത്. നേരത്തെ 2018ലും ബഹുമതിക്ക് അർഹമായിരുന്നു. വിവിധ മേഖലകളിലെ സേവനങ്ങൾക്ക് 'അപെക്സ് മീഡിയ' നടത്തിയ ജനകീയ വോട്ടെടുപ്പിലൂടെയാണ് 'മോഡേൺ എക്സ്ചേഞ്ച്' പുരസ്ക്കാരം കരസ്ഥമാക്കിയത്.
അൽ ബുസ്താൻ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഊർജ ധാതു വകുപ്പ് മന്ത്രി ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റൂമിയിൽനിന്ന് മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി പുരസ്കാരം ഏറ്റുവാങ്ങി. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനൊപ്പംതന്നെ അവരുടെ സുരക്ഷ കൂടി കണക്കിലെടുക്കുന്ന സമീപനമാണ് മാനേജ്മെന്റും സ്റ്റാഫും സ്വീകരിക്കുന്നതെന്ന് ഫിലിപ് കോശി പറഞ്ഞു. വിശ്വസ്ത ബ്രാൻഡ് എന്നത് ബഹുമതിയെക്കാൾ വലിയൊരു ഉത്തരവാദിത്തം ആണെന്നും അതിനാൽ ഇനിയും കൂടുതൽ മികച്ച സേവനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

