ലൈസൻസില്ലാത്തവരിൽനിന്ന് പച്ചക്കറി വാങ്ങുന്നത് ഒഴിവാക്കണം -എഫ്.എസ്. ക്യൂ.സി
text_fieldsമസ്കത്ത്: ലൈസൻസില്ലാത്തതും അജ്ഞാതവുമായ ഉറവിടങ്ങളിൽനിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ (എഫ്.എസ്.ക്യൂ.സി) ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
സുരക്ഷാനിയന്ത്രണങ്ങളും മറ്റു നിർദേശങ്ങളും പാലിക്കാതെയെത്തുന്ന ഇത്തരം ഉൽപന്നങ്ങൾ പൊതുജനാരോഗ്യത്തിനു ഭീഷണിയാണ്. കാലഹരണപ്പെട്ട ഉൽപന്നങ്ങളും ഇങ്ങനെയെത്താൻ സാധ്യതയുണ്ട്. ശരിയായ ഡിസ് പ്ലേ, സ്റ്റോറേജ് ആവശ്യകതകൾ എന്നിവ പാലിക്കാത്തതിനാൽ ഉൽപന്നങ്ങൾ കേടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതുകാരണം ആരോഗ്യം അപകടത്തിലാകുകയും ചെയ്യുമെന്ന് എഫ്.എസ്.ക്യൂ.സി ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

