അവിസെൻ ഫാർമസിയുടെ പുതിയ ഷോറൂം അവന്യൂസ് മാളിൽ തുറന്നു
text_fieldsഅവിസെൻ ഫാർമസിയുടെ പുതിയ ഷോറൂം മസ്കത്തിലെ അവന്യൂസ് മാളിൽ ഐക്കിയക്ക്
സമീപം തുറന്നപ്പോൾ
മസ്കത്ത്: അവിസെൻ ഫാർമസിയുടെ പുതിയ ഷോറൂം മസ്കത്തിലെ അവന്യൂസ് മാളിൽ ഐക്കിയക്ക് സമീപം തുറന്നു. പ്രമുഖ വ്യവസായിയും മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ റഈസ് അഹമദാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അവിസെൻ മാനേജിങ് ഡയറക്ടർ നിസാർ എടത്തുംചാലിൽ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഷബീർ അലി, സക്കറിയ ചെറുകുന്നോൻ, ജനറൽ മാനേജർ വിനു എന്നിവരും ഒമാനിലെ മറ്റ് പൗരപ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഒമാനിലുടനീളം 40ലേറെ ശാഖകളാണ് അവിസെൻ ഫാർമസിക്കുള്ളത്.
കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ആരോഗ്യസേവനങ്ങൾ ഒരുക്കുകയാണ് ഓരോ പുതിയ ഔട്ട്ലറ്റുകളിലൂടെയും ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. രോഗചികിത്സയെക്കാൾ ആരോഗ്യസംരക്ഷണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അവിസെൻ ഫാർമസി സ്വദേശികളുടെയും വിദേശികളുടെയും മികച്ച ഹെൽത്ത് പാട്ണറാകുന്നതിൽ സന്തോഷമുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യസേവനങ്ങളും മരുന്നുകളും നൽകി പ്രാദേശികസമൂഹത്തെ സേവിക്കുകയാണ് ഈ ഔട്ട്ലറ്റിന്റെയും ലക്ഷ്യം. ഭാവിയിൽ ഒമാന്റെ മറ്റുഭാഗങ്ങളിലും ഷോപ്പുകൾ തുറക്കാൻ പദ്ധതിയുണ്ടെന്നും അവിസെൻ അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

