അവിസെൻ ഫാർമസിയുടെ പുതിയ ബ്രാഞ്ച് വാദി അദായിയിൽ തുറന്നു
text_fieldsഅവിസെൻ ഫാർമസിയുടെ പുതിയ ബ്രാഞ്ച് മസ്‌കത്തിലെ വാദി അദായിയിൽ ഷെൽ പെട്രോൾ സ്‌റ്റേഷനിൽ പ്രവർത്തനമാരംഭിച്ചപ്പോൾ
മസ്കത്ത്: ഒമാനിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ ശൃംഖലയായ അവിസെൻ ഫാർമസിയുടെ പുതിയ ബ്രാഞ്ച് മസ്‌കത്തിലെ വാദി അദായിയിൽ ഷെൽ പെട്രോൾ സ്‌റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഷെൽ പെട്രോൾ ടെറിറ്ററി മാനേജർ നൂറ അൽ ഹഷർ ഉദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മരുന്നുകളും ഹെൽത്ത് കെയർ ഉൽപന്നങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാനാണ് ഒമാനിലുടനീളം തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതെന്ന് അവിസെൻ ഫാർമസി എക്സിക്യൂട്ടീവ് ഡയറക്ടർ ഷബീറലി കൊന്നോല പറഞ്ഞു. ഷെൽ പെട്രോൾ കോ ലൊക്കേറ്റർ ലീഡ് യാസർ അൽ ബലൂഷി, ടെറിറ്ററി മാനേജർ മുസ്തഫ അൽ ലവാത്തി തുടങ്ങിയവർ പങ്കെടുത്തു. ഒമാനിലെ ഏറ്റവും വേഗത്തിൽ വളരുന്നതും വിശ്വസനീയവുമായ ആരോഗ്യ സംരക്ഷണ ശൃംഖലയാണ് അവിസെൻ ഫാർമസി. 45-ലധികം ശാഖകളുള്ള അവിസെൻ, മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പെടെ സുൽത്താനേറ്റിലുടനീളം വിതരണം ചെയ്യുന്നുണ്ട്. സുഹാർ, മസ്‌കത്ത് സിറ്റി സെന്റർ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ അവിസെൻ ഫാർമസി പ്രവർത്തിക്കുന്നു. മരുന്നുകളും മറ്റും ഓൺലൈനായി ഓർഡർ ചെയ്യാനുള്ള സൗകര്യം, വേഗത്തിലുള്ള ഡെലിവെറി എന്നിവ അവിസെൻ ഫാർമസിയുടെ പ്രത്യേകതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

