വ്യോമയാന സുരക്ഷ; ആഗോളതലത്തിൽ ഒമാൻ അഞ്ചാമത്
text_fieldsകഴിഞ്ഞ ഒരുവർഷത്തെ നേട്ടങ്ങൾ വിശദീകരിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി നടത്തിയ
വാർത്തസമ്മേളനത്തിൽനിന്ന്
മസ്കത്ത്: വ്യോമയാന സുരക്ഷയിൽ ആഗോള തലത്തിൽ അഞ്ചാം സ്ഥാനവുമായി ഒമാൻ. സുരക്ഷ, പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യ എന്നിവയിലെ സുപ്രധാന നേട്ടങ്ങളാണ് ഒമാന്റെ മുന്നേറ്റത്തിന് കാരണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) വിശദീകരിച്ചു.
കഴിഞ്ഞ ഒരുവർഷത്തെ നേട്ടങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വ്യോമയാന വ്യവസായത്തിലെ വളർന്നുവരുന്ന പ്രാദേശിക, അന്തർദേശീയ കേന്ദ്രമായി ഒമാൻ മാറിയിട്ടുണ്ട്. 2024-ൽ 105 ദശലക്ഷം റിയാലിന്റെ വരുമാനമാണ് അതോറിറ്റി സാമ്പത്തികമായി നേടിക്കൊടുത്തത്.
ഇത് മന്ത്രാലയത്തിന്റെ പ്രവർത്തന കാര്യക്ഷമതക്ക്തെളിവാണ്. ഉപയോക്തൃ ആക്സസ് വർധിപ്പിക്കുകയും വ്യോമയാനവുമായി ബന്ധപ്പെട്ട പ്രക്രിയകൾ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിനായി അതോറിറ്റി 113 ഇലക്ട്രോണിക് സേവനങ്ങളാണ് വിജയകരമായി പുനർനിർമിച്ചത്. കൂടാതെ കാലാവസ്ഥാ മേഖലയിൽ സി.എ.എ പുതിയൊരു ഒമാനി കാലാവസ്ഥാ പ്രവചന സംവിധാനത്തിനും തുടക്കം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

