Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയിൽ ‘ഓട്ടോമൊബൈൽ സിറ്റി’ പദ്ധതി പുരോഗതിയിൽ

text_fields
bookmark_border
ആറു മില്യൺ റിയാലിന്റെ പദ്ധതിയിൽ 45 ശതമാനം ജോലികൾ പൂർത്തിയായി
സലാലയിൽ ‘ഓട്ടോമൊബൈൽ സിറ്റി’ പദ്ധതി പുരോഗതിയിൽ
cancel

മസ്കത്ത്: സലാലയിലെ 'ഓട്ടോമൊബൈൽ സിറ്റി' പദ്ധതി പുരോഗമിക്കുന്നു. 45 ശതമാനം ജോലികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ ഓട്ടോമൊബൈൽ മേഖലയുടെയും അനുബന്ധ സേവനങ്ങളുടെയും പ്രധാന കേന്ദ്രമായി മാറാൻ പോകുന്ന ബൃഹദ് പദ്ധതി ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അൽ അമൽ അൽ ദാഇം ഇന്റർനാഷണൽ കമ്പനി ആണ് നടപ്പാക്കുന്നത്.

53,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ അത്യാധുനിക ഓട്ടോമൊബൈൽ സിറ്റി ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യ വികസനവും നിർമാണവും ഉൾപ്പെടുന്ന ഒന്നാം ഘട്ടത്തിന് ആറു മില്യൻ ഒമാനി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓട്ടോമൊബൈൽ ഷോറൂമുകൾ, കാർ ഏജൻസികൾ, അത്യാധുനിക മെയിന്റനൻസ് സെന്ററുകൾ, ഫിനാൻസ്-ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, മറ്റ് വാണിജ്യ സേവന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ഇവിടെ ലഭ്യമാകും.

പദ്ധതിയുടെ ഒന്നാം ഘട്ടം 2027 മെയ് മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അൽ അമൽ അൽ ദാഇം ഇന്റർനാഷണൽ കമ്പനി മാനേജിംഗ് ഡയറക്ടർ ഫൈസൽ ബിൻ അലവി അൽ ദീബ് പറഞ്ഞു. ദോഫാർ ഗവർണറേറ്റിലെ സാമ്പത്തിക, ജനസംഖ്യാപരമായ വളർച്ചയും വിനോദസഞ്ചാര സാധ്യതകളും മുൻനിർത്തിയാണ് സലാലയെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്.

പ്രത്യേകിച്ച് ഖരീഫ് സീസണിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടാറുള്ളത്. ഓട്ടോമൊബൈൽ സിറ്റിയിൽ ബിസിനസ് ആരംഭിക്കാൻ താൽപര്യമുള്ള ദേശീയ-അന്തർദേശീയ കമ്പനികൾക്കായി റെന്റൽ സ്പേസുകളുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണം, വിതരണം, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, മാർക്കറ്റിങ്, തൊഴിലവസരങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഈ പദ്ധതി ഗുണപരമായ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Automobile City' project in Salalah making progress
Next Story