Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുയിടത്ത് മോശം വേഷധാരണം; മുന്നറിയിപ്പുമായി അധികൃതർ

text_fields
bookmark_border
കുറ്റക്കാരായി കണ്ടെത്തിയാൽ പരമാവധി 300 ഒമാനി റിയാൽ വരെ പിഴയോ മൂന്നു മാസം വരെ തടവോ, അല്ലെങ്കിൽ ഈ ശിക്ഷകളിലേതെങ്കിലും ഒന്നോ വിധിക്കപ്പെടാം
പൊതുയിടത്ത് മോശം വേഷധാരണം; മുന്നറിയിപ്പുമായി അധികൃതർ
cancel

മസ്‌കത്ത്: പൊതുസ്ഥലങ്ങളിലോ പൊതുവഴികളിലോ സമൂഹത്തിന്റെ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ലംഘിക്കുന്ന രീതിയിൽ അസഭ്യമായി പ്രത്യക്ഷപ്പെടുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.ഇത്തരത്തിലുള്ള പ്രവൃത്തികൾ പൊതുശീലങ്ങളെ ലംഘിക്കുന്നതായാണ് കണക്കാക്കപ്പെടുക.അതിനാൽ നിയമലംഘനം നടത്തിയാൽ പിഴയോ തടവോ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.

പബ്ലിക് പ്രോസിക്യൂഷന്റെ വിശദീകരണപ്രകാരം, കുറ്റക്കാരനായി കണ്ടെത്തിയാൽ പരമാവധി 300 ഒമാനി റിയാൽ വരെ പിഴയോ മൂന്നു മാസം വരെ തടവോ, അല്ലെങ്കിൽ ഈ ശിക്ഷകളിലേതെങ്കിലും ഒന്നോ വിധിക്കപ്പെടാം. സമൂഹത്തിന്റെ സംസ്കാരവും പൊതുശീലങ്ങളും മാനിച്ച് പൊതുസ്ഥലങ്ങളിൽ പെരുമാറണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Authorities issue warning for inappropriate behavior in public
Next Story