ആസ്ട്രേലിയൻ പ്രതിനിധി സംഘം യു.ടി.എ.എസ് സന്ദർശിച്ചു
text_fieldsആസ്ട്രേലിയൻ പ്രതിനിധി സംഘം യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് സന്ദർശിച്ചപ്പോൾ
മസ്കത്ത്: ആസ്ട്രേലിയൻ പ്രതിനിധി സംഘം യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (യു.ടി.എ.എസ്) സന്ദർശിച്ചു.
വെസ്റ്റേൺ ആസ്ട്രേലിയൻ ഗവൺമെന്റിന്റെ സാംസ്കാരിക കല-കായിക, വിനോദ മന്ത്രി ഡോ. ഡേവിഡ് ടെംപിൾമാനെയും പ്രതിനിധി സംഘത്തെയും യു.ടി.എ.എസ് ചെയർമാൻ ഡോ. സഈദ് ഹമദ് അൽ റുബൈ സ്വീകരിച്ചു.
ആസ്ട്രേലിയയിലെയും യു.ടി.എ.എസിലെയും സർവകലാശാലകൾ തമ്മിലുള്ള പരസ്പര വിദ്യാർഥി സന്ദർശനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസത്തിലെ വൈദഗ്ധ്യ കൈമാറ്റത്തിനുള്ള സംവിധാനം എന്നിവയിൽ സഹകരണത്തിന്റെ മേഖലകൾ ഇരുപക്ഷവും ചർച്ച ചെയ്തു.
വിദ്യാഭ്യാസം, ഗവേഷണം, കൺസൽട്ടേഷനുകൾ, വിദ്യാർഥി കൈമാറ്റം, ചില കോഴ്സുകളുടെ പരസ്പര അധ്യാപനം തുടങ്ങിയ മേഖലകളിൽ നിരവധി സംരംഭങ്ങൾ സജീവമാക്കാൻ ഇരു കക്ഷികളും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

