Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2026 4:48 PM IST Updated On
date_range 22 Jun 2026 4:48 PM ISTബോട്ടിൽ ഒമാനിലേക്ക് ഒളിച്ചുകടക്കാൻ ശ്രമം; 22 ഏഷ്യൻ പൗരന്മാർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മത്സ്യബന്ധന ബോട്ടിൽ ഒമാനിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച ഇരുപതിലേറെ പേരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ കോസ്റ്റ് ഗാർഡ് പൊലീസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 22 പൗരന്മാരാണ് പിടിയിലായതെന്ന് ആർ.ഒ.പി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
മതിയായ യാത്രാരേഖകളില്ലാതെ കടൽമാർഗം സുൽത്താനേറ്റിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

