ഹുർമുസിന് സമീപം കപ്പലിന് നേരെ ആക്രമണം; 27 ജീവനക്കാരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തി
text_fieldsമസ്‌കത്ത്: ഒമാനിലെ ഹുർമുസിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ, കപ്പലിലെ 27 ജീവനക്കാരെ റോയൽ നേവി ഓഫ് ഒമാൻ രക്ഷപ്പെടുത്തിയതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.
കപ്പലിൽ 19 ഇന്ത്യൻ പൗരന്മാരാണ്ടന്ന് ഒമാനിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിൽ ഒരാൾ കൊല്ലപ്പെട്ടതായും ശേഷിക്കുന്ന 18 പേർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയിലേക്ക് വരികയായിരുന്ന ആന്റിഗ്വ ആൻഡ് ബാർബുഡ പതാകയേന്തിയ‘കേപ് ഡാവോ’എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.മുസന്ദം തീരത്തുനിന്ന് ഏകദേശം 2.5 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. എൻജിൻ റൂമിൽ വൻ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്.
മരണപ്പെട്ട ഇന്ത്യൻ പൗരന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജീവനക്കാരുടെ ഏജൻസിയായ ആർ.പി.എസ്.എൽ അധികൃതരുമായി ചേർന്ന് ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിച്ചുവരികയാണെന്നും എംബസി എക്‌സിലൂടെ വ്യക്തമാക്കി.ആക്രമണത്തിന്റെ പശ്ചാത്തലവും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അധികൃതർ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

