Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ ബുഖയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരിക്ക്

text_fields
bookmark_border
ഒമാനിലെ ബുഖയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരിക്ക്
cancel

മസ്‌കത്ത്: ഹുർമുസിന് സമീപം മുസന്ദമിലെ ബുഖയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പ്രവാസികൾക്ക് പരിക്കേറ്റു. മുസന്ദം ഗവർണറേറ്റിലെ ബുഖ വിലായത്തിലെ തിബറ്റൻ ഏരിയയിലെ താമസകെട്ടിടത്തിന് നേരെയാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അയൽപക്കത്തെ വീടിന്റെ ജനാലകൾ തകരുകയും ചെയ്തു.

സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന് സമീപത്താണ് മുസന്ദം ഗവർണറേറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. മുസന്ദമിൽ സമാനമായി ആക്രമണങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on residential building in Bukha, Oman; two expatriates injured
Next Story