അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നു; ഒമാൻ ചൂടിലേക്ക്
text_fieldsമസ്കത്ത്: ഒമാന്റെ ചില ഭാഗങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും രാജ്യം ചൂടിലേക്ക് നീങ്ങുന്നു. റമദാൻ മാസത്തിൽ കാര്യമായ ചൂടില്ലാത്ത സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. റമദാൻ അവസാനിച്ചതോടെ പല ഭാഗങ്ങളിലും ചൂട് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മ
ഖ്ഷിൻ, മർമൂൽ, ഫഹൂദ്, ഹൈമ എന്നിവിടങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തിയിരിക്കുന്നു. മേയ് മാസത്തോടെ ചൂട് കൂടുതൽ വർധിക്കും.സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് കൊടും ചൂട് അനുഭവപ്പെടുന്നത്. ഈ മാസങ്ങളിൽ ഉഷ്ണം 50 ഡിഗ്രി സെൽഷ്യസിനടുത്തെത്താറുണ്ട്.
കൊടും ചൂട് കാരണമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പുറത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ച സമയ വിശ്രമം അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായി സ്കൂളുകൾക്ക് വേനൽ അവധിയും നൽകാറുണ്ട്.
ഈ വർഷം ആദ്യ പാദത്തിന്റെ ഓരാ മാസവും ചൂട് ശരാശരിയിൽ കൂടുതലാണ്. അറബിക്കടലിൽ അനുഭവപ്പെടുന്ന ന്യൂനമർദം കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി മഴ ലഭിക്കാറുണ്ടെങ്കിലും ചൂടും വർധിക്കുകയാണ്. അതോടൊപ്പം തണുപ്പ് ശക്തികുറഞ്ഞും വരുകയും ചെയ്യുന്നു.
ചൂടുകാലത്ത് ഇവ ശ്രദ്ധിക്കാം...
- സൂര്യാതപമേൽക്കുന്നത് തടയുന്നതിനായി ചൂട് സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാം.
- ചൂട് കാറ്റുണ്ടാവുന്ന വേളകളിൽ ശരീരം തണുപ്പിക്കുക
- ജല ബാഷ്പീകരണം ഒഴിവാക്കുക
- തണുത്ത വെള്ളത്തിൽ കുളിക്കുക
- അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
- ഇടക്കിടെ വെള്ളം കുടിക്കുക
- കഫീൻ, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുക
- ലഘു ഭക്ഷണങ്ങൾ ഇടക്കിടെ കഴിക്കുക
- ചൂട് കാറ്റുണ്ടാവുന്ന വേളകളിൽ മുറിയുടെ ഊഷ്മാവ് പകൽ സമയങ്ങളിൽ 32 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 24 ഡിഗ്രി സെൽഷ്യസുമാക്കിവെക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

