ബുറൈമി: അത്തിപ്പറ്റ ഉസ്താദിെൻറ വിയോഗം ബുറൈമി പ്രവാസികൾക്ക് നികത്താനാവാത്ത നഷ് ടവും തീരാ ദുഃഖവുമായി. 27 വർഷത്തോളം അൽെഎനിൽ യു.എ.ഇ ഒൗഖാഫിന് കീഴിലെ മസ്ജിദുകളിൽ ജോലി ചെയ്തിരുന്ന ഉസ്താദ് നിരവധി തവണയാണ് ബുറൈമിയിലെ പ്രവാസികൾക്ക് വിജ്ഞാന പ്രകാശം നൽകാൻ അതിർത്തി കടന്നെത്തിയത്. ബുറൈമിയിലെ സാറയിൽ സുന്നി സെൻറർ സ്ഥാപിക്കാനും അതിന് കീഴിൽ മദ്റസ വിദ്യാഭ്യാസം ലഭ്യമാക്കാനും മതപഠന ക്ലാസുകൾ സംഘടിപ്പിക്കാനും അദ്ദേഹം മുൻകൈയെടുത്തു. അത്തിപ്പറ്റ ഉസ്താദ് ഉദ്ഘാടനം ചെയ്ത നിരവധി സ്ഥാപനങ്ങളും ബുറൈമിയിലുണ്ട്.
രണ്ടു വർഷം മുമ്പ് ഉസ്താദ് നാട്ടിൽ തുടങ്ങുന്ന ‘ഫത്തഹുൽ ഫത്താഫ്’ സ്ഥാപനത്തിെൻറ ധനശേഖരണത്തിനാണ് അവസാനമായി ബുറൈമിയിൽ വന്നത്.
മൂന്നു പതിറ്റാണ്ടോളം ഉസ്താദിെൻറ പ്രവര്‍ത്തന കേന്ദ്രം അല്‍ഐന്‍ സുന്നി സെൻററായിരുന്നു. 70ാം വയസ്സില്‍ വിരമിക്കുന്നതുവരെ അവിടെ സജീവമായി പ്രവർത്തിച്ചു. അല്‍ഐന്‍ ദാറുല്‍ഹുദ സ്കൂളിെൻറ സ്ഥാപകനും ചെയര്‍മാനുമായിരുന്നു ഉസ്താദ്. യു.എ.ഇ പ്രസിഡൻറിെൻറ മതകാര്യ ഉപദേഷ്ടാവായും പ്രവർത്തിച്ചു. ഉസ്താദിനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാർഥനയും വ്യാഴാഴ്ച രാത്രി ഒമ്പതിന് ബുറൈമി മാർക്കറ്റ് പള്ളിയിൽ നടക്കും.