ആസ്ട്രസെനക്ക കോവിഡ് വാക്സിനേഷൻ തുടങ്ങി
text_fieldsആസ്ട്രസെനക്ക വാക്സിനേഷന് തുടക്കമായപ്പോൾ
മസ്കത്ത്: ഒാക്സ്ഫഡ് ആസ്ട്രസെനക്ക കോവിഡ് വാക്സിനേഷന് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും തുടക്കമായി. നിശ്ചിത കേന്ദ്രങ്ങളിൽ 65 വയസ്സിന് മുകളിലുള്ളവർ എത്തി വാക്സിൻ സ്വീകരിക്കണം.
നാലാഴ്ചയുടെ ഇടവേളയിൽ രണ്ട് ഡോസുകളാണ് നൽകുക. ഫൈസർ വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസായി ആസ്ട്രസെനക്ക സ്വീകരിക്കാൻ കഴിയില്ല. ഇവർക്കുള്ള രണ്ടാമത്തെ ഡോസിെൻറ വിതരണം പിന്നീട് അറിയിക്കും. ഇന്ത്യയിൽ നിന്ന് സമ്മാനമായി ലഭിച്ചതാണ് ഒരു ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക്ക വാക്സിൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

