Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ലെ...

ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ആ​സ്റ്റ​ർ ഗ്രൂ​പ്

text_fields
bookmark_border
ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ   പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ആ​സ്റ്റ​ർ ഗ്രൂ​പ്
cancel
camera_alt

ആ​സ്റ്റ​ർ ദി​ൽ​സേ പ​ദ്ധ​തി​യു​ടെ ലോ​ഗോ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഫ​ർ​ഹാ​ൻ യാ​സീ​ന്​ ന​ൽ​കി

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ൽ പൂ​ർ​ത്തി​യാ​വു​ന്ന 200 ബെ​ഡ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യ 'ആ​സ്റ്റ​ർ റോ​യ​ലി'​ന്‍റെ പേ​രും ലോ​ഗോ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്ങ് പ്ര​കാ​ശ​നം ചെ​യ്തു. ആ​സ്റ്റ​ർ ഡി.​എം. ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ 35ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച 'കെ​യ​ർ ഈ​സ്​ ജ​സ്റ്റ്​ ആ​ൻ ആ​സ്​​റ്റ​ർ എ​വേ'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ര​ണ്ടു ചി​കി​ത്സ സേ​വ​ന​ങ്ങ​ൾ​ക്കും ച​ട​ങ്ങി​ൽ തു​ട​ക്ക​മാ​യി. ആ​സ്റ്റ​ർ ദി​ൽ​സേ, ആ​സ്റ്റ​ർ @ ഹോം ​എ​ന്നി​വ​യാ​ണ് സേ​വ​ന​ങ്ങ​ൾ.

ഒ​മാ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി ഹോ​സ്പി​റ്റ​ലി​ൽ ല​ഭ്യ​മാ​യ എ​ല്ലാ പ​രി​ച​ര​ണ​വും ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സ്റ്റ​ർ ദി​ൽ​സേ. ഒ​മാ​നി​ലു​ള്ള കോ​വി​ഡോ മ​റ്റ് അ​സു​ഖ​ങ്ങ​ൾ കൊ​ണ്ടോ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത രോ​ഗി​ക​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി പ​രി​ച​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സ്റ്റ​ർ @ ഹോം. ​ഈ ര​ണ്ടു സേ​വ​ന​ങ്ങ​ളു​ടെ​യും ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ അം​ബാ​സ​ഡ​ർ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ആ​സാ​ദ് മൂ​പ്പ​ൻ ഓ​ൺ​ലൈ​നാ​യി സം​ബ​ന്ധി​ച്ചു. ആ​സ്റ്റ​ർ ഗ്രൂ​പ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഫ​ർ​ഹാ​ൻ യാ​സീ​ൻ, ആ​സ്റ്റ​ർ ഒ​മാ​ൻ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​ആ​ഷി​ക് സൈ​നു, സി.​ഇ.​ഒ ഡോ. ​അ​ഷ​ന്തു പാ​ണ്ഡെ, സി.​ഒ.​ഒ ഡോ. ​ഷി​നൂ​പ് രാ​ജ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aster group
News Summary - Aster Group announces specialist treatment packages for expatriates in Oman P
Next Story