ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ ആയി അംഗീകാരം
text_fieldsമസ്കത്ത്: ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവ ഉള്‍പ്പെടെയുള്ള മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ ആയി അംഗീകരിക്കപ്പെട്ടു. ജീവനക്കാര്‍ക്ക് അവര്‍ വിലമതിക്കപ്പെടുന്നുവെന്നും ശാക്തീകരിക്കപ്പെടുന്നുവെന്നും സ്ഥാപനത്തിന്റെ ദൗത്യത്തില്‍ സംഭാവന ചെയ്യുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും അനുഭവപ്പെടുന്ന ജോലി സ്ഥല സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ അംഗീകാരം.
‘വി വില്‍ ട്രീറ്റ് യു വെല്‍’ എന്ന ബ്രാന്‍ഡ് വാഗ്ദാനത്തോടുളള ആസ്റ്ററിന്റെ പ്രതിബദ്ധത രോഗികള്‍ക്കൊപ്പം സ്ഥാപനത്തിലെ ജീവനക്കാരെയും ഉള്‍ക്കൊള്ളുന്നതാണ്. ജീവനക്കാരുടെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ്, നൈപുണ്യ വികസന അവസരങ്ങളില്‍ നിക്ഷേപം നടത്തി, തുറന്ന ആശയവിനിമയം വളര്‍ത്തിയെടുത്തതിലൂടെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പിന്തുണ നല്‍കുന്നതുമായ അന്തരീക്ഷവും, ജീവനക്കാര്‍ അഭിവൃദ്ധി പ്രാപിക്കുന്ന സാഹചര്യവും ആസ്റ്റര്‍ വളര്‍ത്തിയെടുത്തു.
ജി.സി.സിയിലുടനീളം ആസ്റ്ററിന് 15,000 ലധികം ജീവനക്കാരാണുള്ളത്. ആസ്റ്ററിന്റെ മൊത്തം ജീവനക്കാരില്‍ 76 ശതമാനവും സ്ഥാപനത്തെ ജോലി ചെയ്യാനുള്ള മികച്ച സ്ഥലമായി വിലയിരുത്തി. ഈ സ്ഥിതിവിവരക്കണക്ക് കഴിഞ്ഞ 38 വര്‍ഷമായി കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിന്റെ ശക്തമായ ബോധവും എല്ലാവരെയും ഉള്‍ക്കൊള്ളുകയും, പരിപോഷിപ്പിക്കുകയും ചെയ്യുന്ന അന്തരീക്ഷവും വ്യക്തമാക്കുന്നുവെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഒമാനില്‍ മൂന്ന് ഹോസ്പിറ്റലുകള്‍, അഞ്ച് ക്ലിനിക്കുകള്‍, അഞ്ച് ഫാര്‍മസികള്‍ എന്നിവയാണ് ആസറ്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി, ഈ അംഗീകാരം ഞങ്ങള്‍ വര്‍ഷങ്ങളായി വളര്‍ത്തിയെടുത്തതും എല്ലാ ദിവസവും പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ സംസ്കാരത്തെ വ്യക്തമാക്കുന്നുവെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് പറഞ്ഞു.
ഒമാനില്‍ മാത്രം 11,100-ലധികം ജീവനക്കാരുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എല്ലാവര്ക്കും അനായാസം പ്രാപ്യമാകുന്ന ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുകയെന്ന ദൗത്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

