ആഗോള അംഗീകാരം ആഘോഷിച്ച് ആസ്റ്റര്‍; ക്വാളിറ്റി എക്സലന്‍സ് പദ്ധതികൾക്ക് ആരംഭം
text_fieldsമസ്കത്ത് ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ആഗോള അംഗീകാര
ആഘോഷ ചടങ്ങിൽനിന്ന്
മസ്കത്ത്: ക്ലിനിക്കല്‍ മികവ്, ആഗോള അംഗീകാരം തുടങ്ങിയവ ആഘോഷിക്കാനും ക്വാളിറ്റി എക്സലന്‍സ് സംരംഭങ്ങള്‍ ആരംഭിക്കാനും മസ്കത്ത് ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഒമാന്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ്, ഹെല്‍ത്ത് റെഗുലേഷന് അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് സാലിം സെയ്ഫ് അല്‍ മൻദരി മുഖ്യാതിഥിയായി. അദ്ദേഹം വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ന്യൂസ് വീക്ക് വേള്‍ഡ്സ് ബെസ്റ്റ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍സ് മിഡില്‍ ഈസ്റ്റ് 2026 റാങ്കിംഗ്, ഇ.ടി ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ് അവാര്‍ഡ്സ് മിഡില്‍ ഈസ്റ്റ് 2025 എന്നിവയില്‍ പുരസ്കാരം ലഭിച്ച വകുപ്പുകളെ ആദരിച്ചു.
ഒമാനിലെ ആശുപത്രികളില്‍ രോഗികളുടെ സുരക്ഷ, ക്ലിനിക്കല്‍ ഫലങ്ങള്‍, സേവന നിലവാരം തുടങ്ങിയവ വര്‍ധിപ്പിക്കുന്നതിനായി ക്വാളിറ്റി എക്സലന്‍സ് സംരംഭങ്ങളും ആരംഭിച്ചു.
മസ്കത്ത് ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിനും സൊഹാര്‍ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലിനും ന്യൂസ് വീക്കിന്റെ ബെസ്റ്റ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍സ് മിഡില്‍ ഈസ്റ്റ് 2026 ലിസ്റ്റില്‍ അംഗീകാരം ലഭിച്ചു. യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ജി.സി.സി ശൃംഖലയിലെ ഒമ്പത് ആശുപത്രികള്‍ക്ക് മികച്ച റാങ്ക് ലഭിച്ചു. ആഗോള ഡാറ്റ ഇന്റലിജന്‍സ് കമ്പനിയായ സ്റ്റാറ്റിസ്റ്റയുമായി ചേര്‍ന്നാണ് ന്യൂസ് വീക്ക് റാങ്കിംഗ് തയാറാക്കിയത്. സഹസ്ഥാപനങ്ങളുടെ ശിപാര്‍ശകള്‍, അക്രഡിറ്റേഷന് മികവ്, രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഫലങ്ങളുടെ കണക്ക് (പ്രോംസ്) എന്നിവ വിശകലനം ചെയ്താണ് റാങ്കിങ് തയാറാക്കിയത്. ക്ലിനിക്കല്‍ സ്ഥാപന മികവില്‍ ആസ്റ്ററിന്റെ നേതൃത്വം ആണ് ഇ.ടി ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ് അവാര്‍ഡ്സ് മിഡില്‍ ഈസ്റ്റ് 2025ല്‍ അംഗീകരിക്കപ്പെട്ടത്. ഒമാനില്‍ നിന്നുള്ള നിരവധി ആശുപത്രികളും ഡോക്ടര്‍മാരും ആദരം ഏറ്റുവാങ്ങി. ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലലെ ഡോ. ഖലീല്‍ അല്‍ മക്കി, ഡോ. ശശിവദനൻ എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി.
‘ഒമാനില്‍ ക്ലിനിക്കല്‍ മികവിനോടും ഗുണമേന്മയുള്ള ആരോഗ്യ പരിചരണത്തോടുമുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പരിപാടിയെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്ക്സ് യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യു.എ.ഇ ആൻഡ് ഒമാന്‍ ഡെപ്യൂട്ടി സി.ഇ.ഒ ഷൈലേഷ് ഗുണ്ടു പങ്കെടുത്തു. ജി.സി.സിയില്‍ 15 ആശുപത്രികളാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

