ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ തുറന്നു
text_fieldsആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ്- ഹെൽത്ത് റഗുലേഷന് അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് ബിന്‍ സാലിം അല്‍ മന്ദാരി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ജി.സി.സിയിലെ മുന്‍നിര സംയോജിത ആരോഗ്യപരിചര ദാതാവായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് കീഴിലുള്ള ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റൽസ് ആന്‍ഡ് ക്ലിനിക്സ്, ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ തുറന്നു. മസ്കത്തിലെ അല്‍ ഗുബ്രയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സുല്‍ത്താനേറ്റില്‍ ഇത്തരത്തിലുള്ള ആദ്യ സൗകര്യമാണിത്. ആരോഗ്യപരിചരണ നൂതനത്വത്തില്‍ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുന്ന ഈ കേന്ദ്രം, മേഖലയില്‍ ഉടനീളം ന്യൂറോ റിഹാബിലിറ്റേഷനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ്- ഹെൽത്ത് റഗുലേഷന് അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് ബിന്‍ സാലിം അല്‍ മന്ദാരി കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യു.എ.ഇ, ഒമാന്‍ ഡെപ്യൂട്ടി സി.ഇ.ഒ ശൈലേഷ് ഗുണ്ടു, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ രാഹുല്‍ കടവക്കോല്, വാക്ക് എഗെയ്ന് ഇന്ത്യ സി.ഇ.ഒ ഡോ. സച്ചിന് കന്ധാരി, മറ്റ് പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.
സ്പെഷലൈസ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സൗകര്യം പരിചയപ്പെടുത്തുന്ന രാജ്യത്ത ആദ്യ സ്വകാര്യ ആശുപത്രികളിലൊന്നാണ് ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്. ന്യൂറോളജി, നട്ടെല്ല്, സ്ട്രോക്ക് സംബന്ധിയായവ, സ്പോര്‍ട്സ് പരിക്കുകള്‍ തുടങ്ങിയവയുള്ള രോഗികള്‍ക്ക് പിന്തുണ നല്കാന് നൂതന റോബോട്ടിക് സാങ്കേതികവിദ്യകളാണ് ഇവിടെ ഉപയോഗിക്കുന്നത്. മൂന്ന് നിലകളാണ് സെന്ററിനുള്ളത്.
സ്ട്രോക്ക്, സ്പൈനല്‍ കോഡ് പരിക്ക് (എസ്.സി.ഐ), ട്രോമാറ്റിക് മസ്തിഷ്ക പരുക്ക് (ടി.ബി.ഐ), സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ സ്ക്ലെറോസിസ്, മോട്ടോര്‍ ന്യൂറോണ്‍ രോഗങ്ങള്‍ അടക്കമുള്ള വിവിധ അവസ്ഥകള്‍ക്ക് വിദഗ്ധ പുനരധിവാസ സൗകര്യം ഈ സെന്റര്‍ പ്രദാനം ചെയ്യുന്നു. അന്താരാഷ്ട്ര പരിചരണ മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചികിത്സ നല്കുന്നു.
ന്യൂറോളജി, സ്പൈന്‍, സ്പോര്‍ട്സ് മെഡിസിന് എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മള്‍ട്ടിഡിസിപ്ലിനറി എക്സലന്‍സ് സെന്റര്‍ ആയാണ് ഇതിനെ വിഭാവനം ചെയ്തത്. സങ്കീര്‍ണമായ പരിക്കുകളില്‍ നിന്ന് വിമുക്തി നേടുന്നവര്‍ക്കും ന്യൂറോളജിക്കല്‍ തകരാര്‍ ഉള്ളവര്‍ക്കും മികച്ച പരിചരണമാണ് നല്‍കുന്നത്. ചലിക്കാന്‍ കഷ്ടപ്പെടുന്ന രോഗികളെ സഹായിക്കുന്ന റോബോട്ടിക് എക്സോസ്കെലട്ടണ് ആയ സൈബര്‍ഡൈന്‍ എച്ച്.എ.എല്‍ ആണ് ഈ കേന്ദ്രത്തിലെ പരമപ്രധാന സവിശേഷത.
ലോകോത്തര കേന്ദ്രം ഒമാനില്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ്, ഹെല്‍ത്ത് റെഗുലേഷന് അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് ബിന്‍ സാലിം അല്‍ മന്ദാരി പറഞ്ഞു. ഒമാനിലെയും മേഖലയിലെയും രോഗികള്‍ക്ക് ലോകോത്തര റിഹാബിലിറ്റേഷന്‍ പരിചരണം പ്രാപ്യമാക്കുന്ന മഹത്തായ ചുവടുവെപ്പാണ് ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റലെന്ന് ഡോ. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ആസാദ് മൂപ്പന് പറഞ്ഞു.
‘ഒമാനില്‍ തന്നെ ചികിത്സിക്കൂ’ എന്ന ഞങ്ങളുടെ സംരഭത്തിലൂടെ, നൂതന പരിചരണത്തിനായി രാജ്യത്തെ ജനങ്ങള്‍ക്ക് വിദേശത്തേക്ക് പോകേണ്ടതിന്റെ ആവശ്യം തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മാത്രമല്ല, ആരോഗ്യ പരിചരണ മികവില്‍ ഒമാനെ ആഗോള നേതാവാക്കുകയും ചെയ്യും. എല്ലാവര്ക്കും പ്രാപ്യമായ നൂതന രോഗീകേന്ദ്രീകൃത പരിചരണമെന്ന ഞങ്ങളുടെ ദൗത്യത്തില്‍ വഴിത്തിരിവിന്റെ നിമിഷത്തെയാണ് ഒമാനിലെ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം അടയാളപ്പെടുത്തുന്നതെന്ന് ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍- ഗ്രൂപ് സി.ഇ.ഒ അലിഷ മൂപ്പന് വ്യക്തമാക്കി. ഒമാനിലേക്ക് നൂതന റോബോട്ടിക് റിഹാബിലിറ്റേഷന്‍ കൊണ്ടുവരാന്‍ ആസ്റ്ററുമായി കൈകോര്‍ക്കാനായതില്‍ വാക്ക് എഗെയ്ന് ഏറെ സന്തോഷമുണ്ടെന്ന് വാക്ക് എഗെയ്ന് ഇന്ത്യ സി.ഇ.ഒ ഡോ. സച്ചിന് കന്താരി പറഞ്ഞു.
ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റലില്‍ അവതരിപ്പിച്ച സാങ്കേതികവിദ്യകളും വൈദഗ്ധ്യവും കാരണം, ഒമാനിലെ രോഗികള്‍ക്ക് ഇനി വിദേശത്തേക്ക് പോകാതെ ആഗോള നിലവാരത്തിലുള്ള റിഹാബിലിറ്റേഷന്‍ സൗകര്യങ്ങള്‍ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.