ആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷനല്‍ കോംപ്രഹന്‍സീവ് കാന്‍സര്‍ സെന്റര്‍ മസ്കത്തില് ആരംഭിച്ചു
text_fieldsആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷനല്‍ കോംപ്രഹന്‍സീവ് കാന്‍സര്‍ കെയര്‍ സെന്ററിന് മസ്കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ തുടക്കമായപ്പോൾ
മസ്കത്ത്: ആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷനല്‍ കോംപ്രഹന്‍സീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ മസ്കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ ആരംഭിച്ചു. ജി.സി.സിയിലെ മുൻനിര സംയോജിത ആരോഗ്യ പരിചരണ ദാതാവായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഭാഗമാണിത്.
ട്രീറ്റ് ഇന്‍ ഒമാന്‍ പദ്ധതിയുടെ അവിഭാജ്യ ഘടകമായ കാന്‍സര്‍ സെന്ററര്‍ നൂതന ഓങ്കോളജി സേവനങ്ങള്‍ നല്കുന്നു. ഡേ കെയര്‍ കീമോ തെറപ്പി സെഷനുകള്‍ അടക്കമുണ്ടാകും. വിദഗ്ധ ചികിത്സക്ക് വേണ്ടി രോഗികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നത് ഇതിലൂടെ കുറക്കാനാകും. നൂതന പരിശോധന സംവിധാനങ്ങളും വിവിധ മേഖലകളില്‍ വിദഗ്ധരായവരുടെ സംഘത്തെയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ഹെല്‍ത്ത് റെഗുലേഷന് അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് ബിൻ സാലിം അൽ മന്ദാരി സെന്ററിന്റെ ഉദ്ഘാടനത്തിന് നേതൃത്വം നല്കി. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എം.ഡിയും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന്, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്ക്സ് യു.എ.ഇ, ഒമാന്‍, ബഹ്റൈൻ സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്ക്സ് ഒമാന്‍ സി.ഇ.ഒ ശൈലേഷ് ഗുണ്ടു, ആരോഗ്യ മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഒമാനിലെ ആരോഗ്യ പരിചരണ പശ്ചാത്തല സൗകര്യം ശക്തിപ്പെടുത്തുകയെന്ന തങ്ങളുടെ ദര്‍ശനത്തെ ശക്തിപ്പെടുത്തുന്നതാണ് ആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷനല്‍ കോംപ്രഹന്‍സീവ് കാന്‍സര്‍ കെയര്‍ സെന്ററിന്റെ സംസ്ഥാപനമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ഹെല്‍ത്ത് റെഗുലേഷന് അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് ബിന്‍ സാലിം അല്‍ മന്ദാരി പറഞ്ഞു. ജനങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുകയാണ് തങ്ങളുടെ എന്നത്തേയും ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എം.ഡിയും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് പറഞ്ഞു. ഈ സംയോജിത കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിച്ചതോടെ ഒമാനില്‍ തന്നെ വിദഗ്ധ കാന്‍സര്‍ ചികിത്സ നല്‍കുകയെന്ന ഞങ്ങളുടെ പ്രതിബദ്ധത അടിവരയിട്ടിരിക്കുകയാണ്.
വിദേശയാത്ര ചെയ്യാതെ രോഗികള്‍ക്ക് വിദഗ്ധ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ട്രീറ്റ് ഇന്‍ ഒമാന്‍ പദ്ധതിയെന്നും അവര്‍ പറഞ്ഞു.
ഒമാനിലെ കാന്‍സര്‍ ചികിത്സയില്‍ പുതിയ യുഗപ്പിറവിയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. അതിനൂതന സാങ്കേതികവിദ്യയും രോഗീ കേന്ദ്രീകൃത സമീപനവും സംയോജിപ്പിക്കുന്നതിലൂടെ ഡേ കെയര്‍ കീമോതെറപ്പി അടക്കം സുപ്രധാന ഓങ്കോളജി സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനില്‍ ലോകോത്തര കാന്‍സര്‍ ചികിത്സ നല്‍കുകയെന്ന തങ്ങളുടെ യജ്ഞത്തിലെ പ്രധാന ചുവടുവെപ്പാണ് ഈ സെന്ററെന്ന് ശൈലേഷ് ഗുണ്ടു പറഞ്ഞു. വിദഗ്ധ സംഘത്തിന്റെ പരിശോധനകൾ, വിദഗ്ധ ലാബ് പരിശോധനകള്‍, നൂതന ഇമേജിങ്, ഡേ കെയര്‍, കീമോ തെറപ്പി, നിപുണരായ ഓങ്കോളജിസ്റ്റ് ടീമിന്റെ ലഭ്യത അടക്കമുള്ള സമഗ്ര കാന്‍സർ ചികിത്സ നല്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈക്ക് റൈഡ് നടത്തി. ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂട റൈഡ് കടന്നുപോയി. ആശുപത്രിയില്‍ ആയിരുന്നു സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

