അസ്സുഫ നാട്ടു ദർസിന് പ്രവാസ ലോകത്തും തുടക്കമായി
text_fieldsമസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഇസ്‍ലാമിക പഠന സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ രൂപം നൽകിയ ‘അസ്സുഫ നാട്ടു ദർസ്’ പദ്ധതി പ്രവാസ ലോകത്തും ആരംഭം കുറിച്ചു. രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്.സി) നേതൃത്വത്തിൽ 30 രാജ്യങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ ഗ്ലോബൽതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‍ലിയാർ നിർവഹിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ രചിച്ച ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പഠനപരമ്പര തയാറാക്കിയിരിക്കുന്നത്. 30 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പഠനപരമ്പര വിവിധ രാജ്യങ്ങളിലെ സെക്ടർ കേന്ദ്രങ്ങളിലാണ് നടക്കുക. പഠനപരമ്പരയുടെ സമാപന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി സമ്മേളന വേദിയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടക്കുമെന്ന് ആർ.എസ്.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

