സഹായധനം വിതരണം ചെയ്തു
text_fieldsഹരിത സാന്ത്വനം സാമൂഹിക സുരക്ഷ പദ്ധതിക്ക് കീഴിലുള്ള സഹായധനം കൈമാറുന്നു
മസ്കത്ത്: കെ.എം.സി.സിയുടെ ഹരിത സാന്ത്വനം സാമൂഹിക സുരക്ഷ പദ്ധതിക്ക് കീഴിലുള്ള സഹായധനം വിതരണം ചെയ്തു. മരണപ്പെട്ട അമിറാത്ത് കെ.എം.സി.സി അംഗമായിരുന്ന വയനാട് സ്വദേശി മുഹമ്മദിെൻറ കുടുംബത്തിനാണ് തുക നൽകിയത്. മസ്കത്ത് കെ.എം.സി.സിയുടെ മുതിർന്ന നേതാവ് കെ.എം. ഉമ്മർ ബാപ്പു അമിറാത്ത് കെ.എം.സി.സി പ്രസിഡൻറ് റഷീദ് പുറക്കാടിന് തുക കൈമാറി.
ചടങ്ങിൽ കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ, അമിറാത്ത് കെ.എം.സി.സി ഭാരവാഹികളായ അഷ്റഫ് കക്കാട്, ഷാഫി കടന്നപ്പള്ളി, നൗഫൽ ചിറ്റാരിപ്പറമ്പ്, കെ.കെ. റജീൽ തുടങ്ങിയവർ പങ്കെടുത്തു.

