മസ്കത്ത്: ഇന്ന് ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെൻറിെൻറ ട്രോഫി അനാവരണം ചെയ്തു. മസ്കത്തിൽ നടന്ന വർ ണാഭമായ പരിപാടിയിൽ ഏഷ്യൻ ഹോക്കി ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടിവ് ഡാറ്റോ ത്വയ്യിബ് ഇഖ്റാമും ഒമാൻ ഹോക്കി ഫെഡറേഷൻ പ്രസിഡൻറ് ക്യാപ്റ്റൻ താലിബ് അൽ വഹൈബിയും സ്പോർട്സ് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് റഷാദ് അൽ ഹിനായിയും ചേർന്നാണ് ട്രോഫി അനാവരണം ചെയ്തത്.
ടൂർണമെൻറിൽ പെങ്കടുക്കുന്ന ഇന്ത്യയടക്കം ആറു രാജ്യങ്ങളുടെ ക്യാപ്റ്റൻമാരും 18 അംഗ ഒമാനി ടീമും പരിപാടിയിൽ പെങ്കടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂർണമെൻറ് മേഖലയിൽ ഹോക്കിയുടെ വളർച്ചക്ക് സഹായകരമാകുെമന്ന് ഏഷ്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡൻറ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 6.55ന് നടക്കുന്ന ആദ്യ മത്സരത്തിൽ ജപ്പാൻ മലേഷ്യയെയും
9.10ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആതിഥേയരായ ഒമാനെയും നേരിടും. ഇന്ത്യയാണ് ലോക റാങ്കിങ്ങിൽ ഉയർന്ന സ്ഥാനത്തുള്ള ടീം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 12:43 PM GMT Updated On
date_range 2019-04-19T10:30:00+05:30ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി: ട്രോഫി അനാവരണം ചെയ്തു ടൂർണമെൻറിന് ഇന്ന് തുടക്കം
text_fieldsNext Story