Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏഷ്യൻ കപ്പ്​ ഫുട്​ബാൾ:...

ഏഷ്യൻ കപ്പ്​ ഫുട്​ബാൾ: ചൈനയും യു.എ.ഇയുമായി ഒമാൻ സൗഹൃദ മത്സരം കളിക്കും

text_fields
bookmark_border
oman team 897987
cancel

മസ്​കത്ത്​: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ്​ ഫുട്​ബാൾ ടൂർണമെന്‍റിന്​ മു​ന്നോടിയായി ഒമാൻ രണ്ട്​ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കും. യു.എ.ഇയിൽ നടക്കുന്ന വിദേശ ക്യാമ്പിന്‍റെ ഭാഗമായി ഡിസംബർ 29ന്​ ചൈനയുമായിട്ടും ജനുവരി ആറിന്​ യു.എ.ഇക്കെതിരെയുമാണ്​ സൗഹൃദ മത്സരം. ഇതിന്​ ശേഷം ആഭ്യന്തര സന്നാഹ സെഷനുകളിലേക്ക് ടീം മടങ്ങും.

റെഡ്​​ വാരിയേഴ്​സിന്‍റെ ആഭ്യന്തര പരിശീലന ക്യാമ്പ്​ ഡിസംബർ 11ന്​ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ തുടക്കമാകും.

കോച്ച്​ ബ്രാങ്കോ ഇവാൻകോവിക്കിന്റെ മേൽ നോട്ടത്തിൽ നടത്തുന്ന പരിശീലനത്തിൽ മുതിർന്ന താരങ്ങളടക്കമുള്ളവർ പ​ങ്കെടുക്കും. ഡിസംബർ 15ന് ആണ്​ ദേശീയ ടീം വിദേശ ക്യാമ്പിനായി യു.എ.ഇയിലേക്ക് തിരിക്കുന്നത്​.

യു.എ.ഇയിലെ ക്യാമ്പിന് ശേഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്‌.സി ഏഷ്യൻ കപ്പിൽ പ​​ങ്കെടുക്കാൻ​ ഒമാൻ ഖത്തറിലേക്ക്​ തിരിക്കും. ഗ്രൂപ്പ്​ എഫിൽ ഒമാന്‍റെ കൂടെ സൗദി അറേബ്യ, തായ്‌ലൻഡ്, കിർഗിസ്ഥാൻ എന്നീ ടീമുകളാണുള്ളത്​. ആദ്യ മത്സരം ജനുവരി 16ന്​ ശക്​തരായ സൗദ്യ അറേബ്യക്കെതിരെയാണ്​. 21ന്​ തായ്​ലന്‍റുമായും 25ന്​ കിർഗിസ്ഥാനുമായും ഏറ്റുമുട്ടും. ഏഷ്യൻ കപ്പിനുള്ള ഒമാൻ സ്​ക്വാഡിനെ കോച്ച്​ ഇവാൻകോവിക്ക്​ ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. മധ്യനിര താരമായ അർഷദ്​​ അലാവിയെ തിരിച്ച്​ വിളിക്കുന്നതടക്കമുള്ള ചില മാറ്റങ്ങൾ ടീ സെലക്ഷനിൽ ഉണ്ടാകുമെന്നാണ്​ കരുതുന്നത്​.

കഴിഞ്ഞ മാസം നടന്ന ലോകകപ്പ്​ യോഗ്യത മത്സരത്തിൽ ആദ്യ കളിയിൽ ചൈനീസ് തായ്‌പേയിയെ 3-0ന് ഒമാൻ പരാജയപ്പെടുത്തിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ കിർഗിസ്ഥാനോട്​ ഒരു ഗോളിന്​ തോൽക്കുകയും ചെയ്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Cup Football
News Summary - Asian Cup Football: Oman will play a friendly match against China and UAE
Next Story