Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏ​ഷ്യ​ൻ ക​പ്പ്​...

ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ: ഒ​മാ​ൻ-​യു.​എ.​ഇ സൗ​ഹൃ​ദ മ​ത്സ​രം ഇ​ന്ന്

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ: ഒ​മാ​ൻ-​യു.​എ.​ഇ സൗ​ഹൃ​ദ മ​ത്സ​രം ഇ​ന്ന്
cancel
camera_alt

ഒ​മാ​ൻ താ​ര​ങ്ങ​ൾ യു.​എ.​ഇ​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

മ​സ്ക​ത്ത്​: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ മു​​ന്നോ​ടി​യാ​യ അ​വ​സാ​ന​ത്തെ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ ശ​നി​യാ​ഴ്ച ഇ​റ​ങ്ങും. അ​ബൂ​ദാ​ബി​യി​ലെ അ​ൽ​ന​ഹ്​​യാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ യു.​എ.​ഇ​യാ​ണ്​ എ​തി​രാ​ളി​ക​ൾ. ഒ​മാ​ൻ സ​മ​യം വൈ​കീ​ട്ട്​ 7.15നാ​ണ്​ മ​ത്സ​രം. ഇ​ന്നും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ഏ​ഷ്യ​ൻ ക​പ്പി​നൊ​രു​ങ്ങാ​നാ​യി​രി​ക്കും റെ​ഡ്​​വാ​രി​യേ​ഴ്​​സ്​ ശ്ര​മി​ക്കു​ക.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ഒ​മാ​നും യു.​എ.​ഇ​യും 12 ത​വ​ണ​യാ​ണ്​ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​തി​ൽ അ​​ഞ്ചെ​ണ്ണ​ത്തി​ൽ യു.​എ.​ഇ​ക്കൊ​പ്പ​മാ​യി​രു​ന്നു ജ​യം. മൂ​ന്നെ​ണ്ണം ഒ​മാ​ൻ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ നാ​ലു മ​ത്സ​രം സ​മ​നി​ല​യി​ലും ക​ലാ​ശി​ച്ചു. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ത​ങ്ങ​ളേ​ക്കാ​ൾ മു​ന്നി​ലാ​ണെ​ങ്കി​ലും അ​ടു​ത്ത​കാ​ല​ത്താ​യി ഒ​മാ​ൻ മി​ക​ച്ച രീ​തി​യി​ലാ​ണ്​ പ​ന്തു​ ത​ട്ടു​ന്ന​ത്. ഇ​തു​ കോ​ച്ച്​ ​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ക്കി​ന്‍റെ കു​ട്ടി​ക​ൾ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്.

ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ മു​​ന്നോ​ടി​യാ​യി ന​ട​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലെ വി​ജ​യം ഒ​മാ​ന്‍റെ ​ ആ​ത്മ വി​ശ്വാ​സ​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ലെ ബ​നി യാ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചൈ​ന​​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു​ ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു​ ​ റെ​ഡ്​ വാ​രി​യേ​ഴ്​​സ്​ ത​ക​ർ​ത്ത​ത്. അ​ലാ​വി (49), മു​ഹ്​​സി​ൻ അ​ൽ ഗ​സ്സാ​നി (65) എ​ന്നി​വ​രാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ന്​ വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്. ഇ​ന്നും ഇ​വ​ര​ട​ക്ക​മു​ള്ള മു​ൻ നി​ര​ക്കാ​രു​ടെ ബൂ​ട്ടി​ലേ​ക്കു ത​ന്നെ​യാ​യി​രി​ക്കും കോ​ച്ച്​ ഉ​റ്റു​ നോ​ക്കു​ക. യു.​എ.​ഇ​യി​ൽ വി​ദേ​ശ ക്യാ​മ്പി​ലാ​ണ്​ നി​ല​വി​ൽ റെ​ഡ്​​വാ​രി​യേ​ഴ്​​സ്. കോ​ച്ച്​ ​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത പ​രി​ശീ​ല​ന​മാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ്​ എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ക​പ്പ്. ഗ്രൂ​പ്​ എ​ഫി​ൽ ഒ​മാ​ന്‍റെ കൂ​ടെ സൗ​ദി അ​റേ​ബ്യ, താ​യ്‌​ല​ൻ​ഡ്, കി​ർ​ഗി​സ്താ​ൻ എ​ന്നീ ടീ​മു​ക​ളാ​ണു​ള്ള​ത്.



ഏഷ്യൻ കപ്പിനുള്ള ഒമാൻ ടീം അംഗങ്ങൾ. ഒമാൻ ഫുട്​ബാൾ അസോസി​യേഷൻ എക്സിൽ പങ്കുവെച്ച ചിത്രം

ഏ​ഷ്യ​ൻ ക​പ്പ്​: ഒ​മാ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മ​സ്ക​ത്ത്​: ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പി​നു​ള്ള ഒ​മാ​ന്‍റെ അ​ന്തി​മ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ച​യ​സ​മ്പ​ന്ന​ത​ക്കൊ​പ്പം പു​തു​ര​ക്​​ത​ങ്ങ​ൾ​ക്കും പ്ര​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ്​ ടീം. ​ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പി​നു​ മു​ന്നോ​ടി​യാ​യി ഒ​മാ​നി​ലും യു.​എ.​ഇ​യി​ലു​മാ​യി ന​ട​ന്ന ക്യാ​മ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ ടീ​മി​ലി​ടം നേ​ടി​യി​ട്ടു​ണ്ട്. ഗോ​ൾ കീ​പ്പ​ർ​മാ​ർ: ഫ​യാ​സ് അ​ൽ റാ​ഷി​ദി, അ​ഹ​മ്മ​ദ് അ​ൽ റ​വാ​ഹി, ഇ​ബ്രാ​ഹിം അ​ൽ മു​ഖൈ​നി.

മു​ന്നേ​റ്റ​നി​ര: അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഗൈ​ലാ​നി, മ​ഹ​മൂ​ദ് അ​ൽ മു​ഷൈ​ഫ്രി, അ​ഹ​മ്മ​ദ് അ​ൽ കാ​ബി അ​ലി അ​ൽ ബു​സൈ​ദി, ജു​മാ അ​ൽ ഹ​ബ്സി, ഗാ​നീം അ​ൽ-​ഹ​ബാ​ഷി, ഫ​ഹ്മി ഡ​ർ​ബി​ൻ, അ​ഹ​മ്മ​ദ് അ​ൽ-​ഖാ​മി​സി ഖാ​ലി​ദ് അ​ൽ ബ്രെ​ക്കി. മ​ധ്യ​നി​ര: സ​ലാ​ഹ് അ​ൽ യ​ഹ്യാ​യ്, അ​ർ​ഷാ​ദ് അ​ൽ അ​ലാ​വി, അ​ബ്ദു​ല്ല ഫ​വാ​സ്, സ​ഹ​ർ അ​ൽ-​അ​ഗ്ബ്രി, മെ​ഹ്​​താ​സ്​ ഹ​ബ്​​ദ​രി, ഹാ​രി​ബ് അ​ൽ-​സാ​ദി, ത​മീം അ​ൽ ബ​ലൂ​ഷി, മു​സാ​ബ് അ​ൽ മ​മാ​രി. പ്ര​തി​രോ​ധം: അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​ഷൈ​ഫ്രി, എ​സ്സാം അ​ൽ സോ​ബി, ഉ​മ​ർ അ​ൽ-​മാ​ലി​കി, അ​ബ്ദു​ല്ല അ​ൽ മു​ഷ്‌​റ​ഫി, മു​ഹ്​​സി​ൻ ഹ്വ​സാ​നി, ജ​മീ​ൽ അ​ൽ-​യ​ഹ്മാ​ദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatAsian Cup
News Summary - Asian Cup Football: Oman-UAE Friendly Match Today
Next Story