ഏഷ്യൻ അമച്വർ ചെസ് ചാമ്പ്യൻഷിപ് 29 മുതൽ
text_fieldsമസ്കത്ത്: ഏഷ്യൻ അമച്വർ ചെസ് ചാമ്പ്യൻഷിപ് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ആറുവരെ ഒമാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സാംസ്കാരിക, കായിക, യുവജന മന്ത്രാലയം ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻഷിപ്പിൽ 122 പുരുഷന്മാരും 45 സ്ത്രീകളും പങ്കെടുക്കും. ഒമാൻ ചെസ് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 21 രാജ്യങ്ങളിൽ നിന്നുള്ള 167 കളിക്കാർ പങ്കെടുക്കും.
സാംസ്കാരിക, കായിക, യുവജന മന്ത്രാലയം ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ 122 പുരുഷന്മാരും 45 സ്ത്രീകളുമായിരിക്കും മാറ്റുരക്കുക. പുരുഷന്മാരുടെ ഇനങ്ങളിൽ ലോക റാങ്കിങ്ങിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലുള്ള കിർഗിസ്, ലബനീസ്, പാകിസ്താൻ താരങ്ങൾ പങ്കെടുക്കും. വനിതാ ഇനങ്ങളിൽ പ്രമുഖ യു.എ.ഇ താരത്തിനൊപ്പം ഫലസ്തീൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

