അസൈബ മലയാളം പഠനക്ലാസ് പ്രവേശനോത്സവം
text_fieldsഅസൈബ മലയാളം പഠന ക്ലാസിലേക്കുള്ള പ്രവേശനോത്സവം സിനിമനടനും ചലച്ചിത്ര
അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: അസൈബ മലയാളം പഠന ക്ലാസിലേക്കുള്ള പ്രവേശനോത്സവം സിനിമനടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജി.സി.സി കൗൺസിൽ ഓണററി ട്രേഡ് കമീഷണറായ ഡോ. സന്തോഷ് ഗീവർ പരിപാടിയിൽ സംബന്ധിച്ചു.
ഒമാൻ മലയാളം മിഷൻ പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി അനു ചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ സുധി പത്മനാഭൻ, കെ.വി. വിജയൻ, ബിജോയ് പാറാട്ട്, മനോജ് പെരിങ്ങേത്ത്, സന്തോഷ് എരിഞ്ഞേരി, അനുപമ സന്തോഷ്, നിഷ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
ജയചന്ദ്രൻ പള്ളിക്കൽ സ്വാഗതവും ഷിബു ആറങ്ങാലി നന്ദിയും പറഞ്ഞു‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന കേരള സർക്കാറിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ഒമാനിൽ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മലയാളം പഠനകേന്ദ്രങ്ങളുടെ തുടർച്ചയായാണ് അസൈബയിലെ പഠനകേന്ദ്രം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

