വിദ്യാർഥികളുടെ മികവുമായി ബൗഷര്‍ ഇന്ത്യന്‍ സ്കൂളിൽ ആരുണ്യ
text_fieldsബൗഷര്‍ ഇന്ത്യന്‍ സ്കൂളിൽ നടന്ന ആരുണ്യ കലാ സാംസ്കാരിക ഫെസ്റ്റിവല്‍
മസ്കത്ത്: ബൗഷര്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാർഥികളുടെ മികവ് അടയാളപ്പെടുത്തി ആരുണ്യ കലാ സാംസ്കാരിക ഫെസ്റ്റിവല്‍. സ്കൂളിലെ ഗ്രേഡ് മൂന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രദര്‍ശനവും അരങ്ങേറി.
വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും അണിയിച്ചൊരുക്കിയ 30 ശില്പങ്ങള് അടക്കം 550ല്‍ അധികം കലാസൃഷ്ടികളുടെ പ്രദര്‍ശനമായിരുന്നു ആരുണ്യയുടെ പ്രധാന ആകര്‍ഷണം. സ്കൂളിലെ ആര്‍ട്ട് സ്റ്റുഡിയോയിലും മള്‍ട്ടി പര്‍പ്പസ് ഹാളിലുമായാണ് പ്രദര്‍ശനം. പ്രദര്‍ശനം കാണാന്‍ നിരവധി ആളുകള്‍ ബൗഷര്‍ ഇന്ത്യന്‍ സ്കൂളിലെത്തി. വിദ്യാര്‍ഥികള്‍ പ്രകടമാക്കിയ സഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും ആസ്വാദകരെ ആകര്‍ഷിച്ചു.
ഡെന്റിസ്റ്റും പ്രശസ്ത കലാകാരിയുമായ ഡോ. ഹഫ്സ ബാനു ആബിദ് മുഖ്യാതിഥിയായി. അവരുടെ സ്വന്തം പെയിന്റിങ്ങായ ‘ജാപ്പനീസ് ട്രീ ഓഫ് ലൈഫ്’ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. പ്രഭാകരന്, വൈസ് പ്രിന്‍സിപ്പല്‍ അംബിക പത്മനാഭന്, ശാന്തിനി ദിനേശ്, സജ, ഹിന അന്‍സാരി എന്നിവര്‍ സംസാരിച്ചു. പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനി മിസ്ലിയാന സ്വാഗത പ്രസംഗം നടത്തി. സ്കൂളിലെ ആക്ടിവിറ്റി വിഭാഗം മേധാവി ഡോ. സുജാ ബാല, കലാ അധ്യാപകരായ അജി വിശ്വനാഥന്, അഭിനേഷ് തോണിക്കര, ആകാശ് വിനായക്, വിമല്‍ എന്നിവരാണ് ആര്‍ട്ട് ഫെസ്റ്റിവല്‍ അണിയിച്ചൊരുക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടി വിദ്യാർഥികളുടെ നൃത്ത സംഗീതപരിപാടികള്‍ കോര്‍ത്തിണക്കിയുള്ള സാംസ്കാരികോത്സവത്തോടെയാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

