Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൃ​ത്രി​മ മ​ഴ...

കൃ​ത്രി​മ മ​ഴ സ്റ്റേ​ഷ​ൻ ഖ​സ​ബി​ൽ സ്ഥാ​പി​ച്ചു

text_fields
bookmark_border
കൃ​ത്രി​മ മ​ഴ സ്റ്റേ​ഷ​ൻ ഖ​സ​ബി​ൽ സ്ഥാ​പി​ച്ചു
cancel
camera_alt

ഖസബിൽ കൃത്രിമ മഴ സ്റ്റേഷൻ പദ്ധതി സ്ഥാപിച്ചപ്പോൾ

ഖ​സ​ബ്: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബി​ൽ കൃ​ത്രി​മ മ​ഴ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. മേ​ഖ​ല​യി​ൽ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ക​യും ഭൂ​ഗ​ർ​ഭ​ജ​ല​തോ​ത് വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. കാ​ർ​ഷി​ക-​മ​ത്സ്യ ബ​ന്ധ​ന- ജ​ല​വി​ഭ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

ഭൗ​മ​ശാ​സ്ത്ര വി​വ​ര​ങ്ങ​ളും കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി സ്റ്റേ​ഷ​ന്റെ സ്വാ​ധീ​ന പ​രി​ധി വ​ട​ക്കു​പ​ടി​ഞ്ഞാ​റും തെ​ക്കു​ഭാ​ഗ​ത്തു​മാ​യി 70 കി​ലോ​മീ​റ്റ​ർ വ​രെ വ്യാ​പി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ല​ക്ഷ്യ​മി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ മേ​ഘ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച് മ​ഴ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കും. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഒ​രു സാ​ങ്കേ​തി​ക​വി​ദ്യ​യാ​യി ക​ണ​ക്ക​ക്കു​ന്ന അ​യോ​ണൈ​സേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് കൃ​ത്രി​മ മ​ഴ​ക്കാ​യി ഒ​മാ​ൻ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വാ​യു​വി​ലേ​ക്ക് നെ​ഗ​റ്റീ​വ് അ​യോ​ണു​ക​ൾ ക​ട​ത്തി​വി​ട്ട് മേ​ഘ​ങ്ങ​ൾ ഘ​നീ​ഭ​വി​പ്പി​ക്കു​ക​യും മ​ഴ പെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണി​ത്.

നി​ല​വി​ൽ രാ​ജ്യ​ത്തു​ട​നീ​ളം 14 കൃ​ത്രി​മ മ​ഴ സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഖ​സ​ബി​ലെ പു​തി​യ സ്റ്റേ​ഷ​ൻ കൂ​ടാ​തെ, ഹ​ജ​ർ മ​ല​നി​ര​ക​ളു​ടെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ഭാ​ഗ​ങ്ങ​ളി​ലാ​യി 11 സ്റ്റേ​ഷ​നു​ക​ളും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ല​നി​ര​ക​ളി​ൽ ര​ണ്ടു സ്റ്റേ​ഷ​നു​ക​ളു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്, ഈ ​പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ മ​ഴ​യു​ടെ അ​ള​വി​ൽ ഏ​ക​ദേ​ശം 15 ശ​ത​മാ​നം മു​ത​ൽ 18 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​താ​യി മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള മ​ല​നി​ര​ക​ളി​ലും മ​റ്റും ക്ലൗ​ഡ് സീ​ഡി​ങ്ങി​നാ​യി ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളും മ​ന്ത്രാ​ല​യം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artificial raingulfnewsOmanKhasab
News Summary - Artificial rain station set up in Khasab
Next Story