കാഴ്ചയുടെ പുതുനിറങ്ങളുമായി ഐ.എസ്.ജി ‘ആർട്ട് വേവ്സ്’
text_fieldsഇന്ത്യൻ സ്കൂൾ ഗൂബ്ര (ഐ.എസ്.ജി) ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘ആർട്ട് വേവ്സിൽ’നിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഗൂബ്ര (ഐ.എസ്.ജി) ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ ‘ആർട്ട് വേവ്സ് 2025’ എക്സിബിഷൻ നടന്നു.ഒമാനിലെ കലയോടും കലാകാരന്മാരോടും നീതിപുലർത്തുന്ന രീതിയിലാണ് തയ്യാറാക്കിയതെന്നും കലാകാരൻമാർക്കുള്ള ഒരു ആദരവ് കൂടിയാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ എക്സിബിഷൻ എന്നും പ്രധാനാധ്യാപിക പാപ്രി ഘോഷ് പറഞ്ഞു.
പ്രസിദ്ധമായ ഒമാൻ കലാ ക്ലബ്ബിന്റെ വൈസ് ചെയർമാൻ ഡോ. സൗദ് നാസ്സർ അൽ ഹുനൈനിയായിരുന്നു മുഖ്യാഥിതി. നിറങ്ങളും രൂപങ്ങളും ആവാഹിക്കുന്ന ഈ കലാപ്രദർശനം ഏവരെയും അത്ഭുതപ്പെടുത്തുന്ന മനോഹര അനുഭവമായിരുന്നുവെന്ന് ഡോ. സൗദ് നാസ്സർ അൽ ഹുനൈനി പറഞ്ഞു.ആർട്ട് വേവ്സ് 2025’ ലേ പ്രധാന ആകർഷണമായിരുന്നു ‘ഗ്ലോറിയസ് ഒമാൻ’.
ഒമാനിലെ സാംസ്കാരിക കലാ വിനോദ വിജ്ഞാനങ്ങളെ കോർത്തിണക്കി 400 ഓളം കുട്ടികളും 70 അധ്യാപകരും ചേർന്ന് ഒരു വർഷം കൊണ്ട് തയ്യാറാക്കിയ മനോഹരമായ ചിത്രം . ഡോ. സൗദ് നാസ്സർ അൽ ഹുനൈനി ചിത്രത്തിന്റെ ഒരു ഭാഗം ലൈവ് ആയി നിറം കൊടുക്കുകയും ചിത്രം പ്രകാശനം ചെയ്യുകയും ചെയ്തു. ആർട്ട് അധ്യാപകരായ രാജേഷ് ദീപൽ, നാൻസി എന്നിവരുടെ നേതൃത്വത്തിലാണ് ‘ഗ്ലോറിയസ് ഒമാൻ’ തയ്യാറായത്.
പഠനത്തോടൊപ്പം തന്നെ കലക്കും മൂല്യം കൊടുത്തുകൊണ്ടാണ് സ്കൂളിലെ പാഠ്യേതര രീതി മുന്നോട്ടുപോകുന്നതെന്ന് ഐ.എസസ്.ജി ഇന്റർനാഷനൽ സ്കൂളിലെ കുട്ടികൾ അഭിപ്രായപെട്ടു. ഒമാനിലെ കലാപ്രേമികൾക്കും സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും അതുല്യമായ അനുഭവമായിരുന്നു ‘ആർട്ട് വേവ്സ് 2025’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

