'ആർട്ട് ഗലേറിയ’ സമാപനം വർണാഭമായി
text_fieldsറൂവി സൂഖിലെ ലുലുവിൽ നടന്ന ‘ആർട്ട് ഗലേറിയ 2026’
പരിപാടിയിൽനിന്ന്
മസ്കത്ത്: കുട്ടികൾക്കായി പുതിയൊരു കലാലോകം തുറന്നുനൽകി ‘ആർട്ട് ഗലേറിയ 2026’ ന് വർണാഭമായ സമാപനം. ടാലന്റ് സ്പേസ് ഇന്റർനാഷണലും മസ്കത്ത് മലയാളീസും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി റൂവി സൂഖിലെ ലുലുവിലാണ് രണ്ട് ദിവസത്തെ ചിത്രരചനമത്സരവും പ്രദർശന മേളയും സംഘടിപ്പിച്ചത്. നൂർ ഗസൽ പരിപാടിയുടെ മുഖ്യ പ്രായോജകരായി. റൂവി മലയാളി അസോസിയേഷനും മസ്കത്ത് മല്ലു മോംസ് ടീമും പരിപാടിക്ക് പിന്തുണയേകി.
വിവിധ സ്കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഒന്നാം ദിവസത്തെ ഉദ്ഘാടനം പ്രശസ്ത കലാകാരനും ശിൽപിയുമായ ജോഷി കുര്യൻ നിർവഹിച്ചു.
രണ്ടാം ദിവസത്തിൽ നൃത്താവിഷ്കാരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി. വിജയികൾക്കുള്ള സമ്മാന വിതരണ ചടങ്ങിൽ പ്രശസ്ത ഒമാനി കലാകാരൻ സലീം സഖി മുഖ്യാതിഥിയായി. വിജയികളെ അദ്ദേഹം അഭിനന്ദിച്ചു. സംഘടകരായ ബിന്ദു പാറയിലും രാകേഷ് വായ്പൂരും നേതൃത്വം നൽകി.
സീനിയർ വിഭാഗത്തിൽ ദക്ഷ ബിനു, ചൈത്ര പ്രവീൺ, അനുഗ്രഹ ബിനീഷ്, ധ്രുവ് ആർ. നായർ, മാർഹ സിയാദ് എന്നിവരും ജൂനിയർ വിഭാഗത്തിൽ അനിക ആർ, അഭിനവ് എ, ധ്യാൻ ദീപക്, പൂമിലിന, കൃഷീവ് എച്ച്. എന്നിവരും വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

