Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുറൈമിയിൽ ലഹരിമരുന്ന് പ്രചാരണം; ഏഷ്യൻ സ്വദേശി പിടിയിൽ

text_fields
bookmark_border
ബുറൈമിയിൽ ലഹരിമരുന്ന് പ്രചാരണം; ഏഷ്യൻ സ്വദേശി പിടിയിൽ
cancel

മസ്കത്ത്: സോഷ്യൽ മീഡിയ വഴി ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത ഏഷ്യൻ സ്വദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റ് പൊലീസിലെ നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.

ലഹരിവസ്തുക്കളുടെ വിൽപനയിലൂടെയും പ്രചാരണത്തിലൂടെയും ലഭിച്ച പണം നിയമവിരുദ്ധമായി വെളുപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

ലഹരിവസ്തുക്കളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ ലഹരി ഇടപാടുകളെക്കുറിച്ചോ വിവരം ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrest on narcotic case
Next Story