Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മദ്യ, പുകയില വിൽപന; 69 പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 69 പേരെ സീബിൽ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡും സീബിലെ സ്പെഷ്യൽ ഓപ്പറേഷൻസ് പൊലീസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പൊതുമര്യാദകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ലൈസൻസില്ലാതെ മദ്യവും പുകയില ഉൽപ്പന്നങ്ങളും വിൽപന നടത്തിയവരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്ത് വിൽപന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരായ തുടർ നിയമനടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പൂർത്തിയാക്കിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു
Next Story

