അനധികൃത കച്ചവടം; ബൗഷറിൽ പ്രവാസികൾ പിടിയിൽ
text_fieldsബൗഷറിലെ അനധികൃത കച്ചവടം
മസ്കത്ത്: ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിലേർപ്പെട്ട പ്രവാസികളെ മസ്കത്ത് മുനിസിപ്പാലിറ്റി പിടികൂടി. ബൗഷർ വിലായത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. പൊതുസ്ഥലത്ത് അനധികൃതമായി പച്ചക്കറിയടക്കമുള്ള സാധനങ്ങളായിരുന്നു ഇവർ വിറ്റിരുന്നത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.
തൊഴിലാളികൾ നഗരസ്വഭാവം കണക്കിലെടുക്കാതെയും ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയുമായിരുന്നു കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

